സാരിയിൽ സുന്ദരിയായി നടി രമ്യ നമ്പീശൻ..! ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് താരം..

668

ഗായിക, അവതാരിക, അഭിനയത്രി എന്നീ നിലകളിൽ ഏറെ ശ്രെദ്ധ പിടിച്ചു പറ്റിയ നടിയാണ് രമ്യ നമ്പീശൻ. ബാലതാരമായി സിനിമയിൽ അരങേറി സഹനടിയായി അഭിനയിച്ച പിന്നീട് നായിക കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയുന്ന ഒരാളായിക്കുകയാണ് രമ്യ. ഗായികയുടെ കാര്യത്തിൽ നല്ല രീതിയിൽ പ്രേശക്തി നേടിട്ടുണ്ട്. ഇവൻ മേഖരൂപൻ, തട്ടത്തിൽ മറയത്ത്, ഫിലിപ്സ് ആൻഡ്‌ ദി മങ്കിപെൻ, ആമേൻ, അച്ചായൻസ് തുടങ്ങിയ ചലചിത്രങ്ങങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്.

ഇത്രയും സജീവമായിറ്റ് പോലും കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമയിൽ കാര്യമായ അവസരങ്ങൾ ഒന്നും ലഭിക്കാറില്ല. താരത്തിനെ ഏറ്റവും അവസാനമായി സിനിമയിൽ കാണുന്നത് കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന അഞ്ചാം പാതിര എന്ന സിനിമയിലാണ്. അവതാരിക മേഖലയിൽ നിന്നുമാണ് താരം സിനിമയിലേക്ക് എത്തുന്നത്. നിരവധി ടെലിവിഷൻ ഷോകളിൽ താരം അവതാരികയായി പ്രേത്യക്ഷപെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ രമ്യ തന്റെ ഫോട്ടോഷൂട്ടുകൾ കൊണ്ട് ഇൻസ്റ്റാഗ്രാം നിറച്ചിരിക്കുകയാണ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി താരം നിരന്തരം സംവദിക്കാറുണ്ട്. മികച്ച പ്രേക്ഷക പിന്തുണയാണ് രമ്യ നമ്പീഷന് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത് രമ്യയുടെ പുത്തൻ ഫോട്ടോഷൂട്ട് ആണ്.

ഇത്തവണ സാരീയിലാണ് താരം ചിത്രത്തിൽ തിളങ്ങി നിൽക്കുന്നത്. അതിഗംഭീരമായ തന്റെ സൗന്ദര്യം കണ്ട് പ്രേക്ഷകർ അമ്പർന്നിരിക്കുകയാണ്. ജ്വല്ലറിയുടെ ഭാഗമായിട്ടാണ് ഫോട്ടോഷൂട്ട് നടത്തിരിക്കുന്നത്. പൗർണമി മുകേഷ് ആണ് അതി സുന്ദരമായി തന്റെ ക്യാമറ കണ്ണുകളിലൂടെ രമ്യയുടെ ചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോഷൂട്ട് ജനശ്രെദ്ധ പിടിച്ചു പറ്റുകയായിരുന്നു.