നടി നിത്യ ദാസും മകളും തകർത്തു..! നിത്യ പങ്കുവച്ച വീഡിയോ കാണാം..

11152

ദിലീപിന്റെ നായികയായി എത്തിയ ഈ പറക്കും തളിക എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നിത്യ ദാസ്. ശാലീന സുന്ദരിയായി തിളങ്ങിയ താരം വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. ചലച്ചിത്രത്തിൽ നിന്നും നീണ്ട ഇടവേള എടുത്ത താരം അഞ്ചു വർഷത്തിനു ശേഷം മിനിസ്ക്രീനിലൂടെ പ്രേഷകരുടെ മുന്നിൽ എത്തിയ താരത്തെ ആരാധകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്.

ഈ പറക്കും തളികയ്ക്ക് ശേഷം ബാലേട്ടൻ, കണ്മഷി തുടങ്ങി ചലച്ചിത്രങ്ങളിൽ ശ്രെദ്ധയമായ കഥാപാത്രം നിത്യ ചെയ്തിരുന്നു. സിനിമയിൽ നിന്നും വിട്ടു നിന്ന താരം അതിസുന്ദരിയായിട്ടാണ് ശേഷം മടങ്ങിയെത്തിയത്. വിവാഹം കഴിഞ്ഞ് മകളുടെ വരവോടെ തിരക്കു നിറഞ്ഞ ലോകത്തേക്ക് കടക്കുകയായിരുന്നു. നിത്യയും തന്റെ ഭർത്താവും യാത്രയെ വളരെയധികം സ്നേഹിക്കുന്ന വ്യക്തികളാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് നിത്യ. തന്റെ വിശേഷങ്ങളും ചിത്രങ്ങളും നിത്യ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളാണ് മിക്കവാറും നടി പങ്കുവെക്കാറുള്ളത്. മകൾ നൈന സിനിമയില്ലെങ്കിലും ആരാധകർക്ക് ഏറെ പ്രിയങ്കരി തന്നെയാണ്. നിത്യയോടപ്പം ചിത്രങ്ങളിലും വീഡിയോകളിലും നൈനയും പ്രേത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ മകൾക്കൊപ്പം വ്യത്യസ്ത ഭാവത്തിലും വേഷത്തിലും എത്തിയിരിക്കുകയാണ് നിത്യ ദാസ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിത്യയുടെ പോസ്റ്റ്‌ വൈറലാവുകയായിരുന്നു. ഇതിനു മുമ്പും നിത്യയും നൈനയും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.