സാരിയിൽ ക്യൂട്ടായി മലയാളികളുടെ പ്രിയ നടി ഭാവന..! ചിത്രങ്ങൾ പങ്കുവച്ച് താരം..

110

മലയാള സിനിമയുടെ പ്രിയ പുത്രിയാണ് ഭാവന. മലയാളത്തിൽ എന്നത് പോലെ തെന്നിന്ത്യൻ സിനിമ ലോകത്തും എണ്ണിയാൽ തീരാത്ത ആരാധകരാണ് നടി ഭാവനയ്ക്കുള്ളത്. മോളിവുഡിൽ നിന്ന് താരം അഭിനയത്തിന് തുടക്കം കുറിച്ചുവെങ്കിലും അന്യഭാക്ഷ സിനിമ ജീവിതത്തിലെ തന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. തെലുങ്ക് തമിഴ് കന്നഡ മലയാളം എന്നീ ഇൻഡസ്ട്രികളിൽ തന്റെതായ സ്ഥാനം സ്ഥാനം നേടിയെടുക്കുവാൻ നടിയ്ക്ക് കഴിഞ്ഞു.

നിരവധി അഭിനേതാക്കളാണ് മറ്റ് സിനിമ ഇൻഡസ്ട്രികളിലേക്കും ചെക്കറുന്നത്. പിന്നീട് ഇവരുടെ മടങ്ങി വരവിനു വേണ്ടി ആരാധകർ ഏറെ കാത്തിരിപ്പോടെയാണ് ഇരിക്കാറുള്ളത്. എന്നാൽ മലയാളത്തിലും തെന്നിന്ത്യനിലും ഒരുപോലെ സജീവമായിരുന്നു ഭാവന. തന്റെ വിവാഹത്തിനു ശേഷം കന്നഡ സിനിമ മേഖലയിൽ സജീവമാവുകയായിരുന്നു.

സമൂഹം മാധ്യമങ്ങളിൽ ഇടയ്ക്ക് ഭാവനയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടി എത്താറുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ സജീവമായത് വിവാഹത്തിനു ശേഷമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത് നടിയുടെ പുതിയ ലുക്കാണ്. സാരീയിൽ അതിമനോഹരമായ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. സെൽഫി ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വ്യത്യസ്ത സ്റ്റൈളിലുള്ള ഒമ്പത് ചിത്രങ്ങളാണ് ഇന്ന് തന്റെ ഔദ്യോഗിക പേജ് വഴി പങ്കുവെച്ചിരിക്കുന്നത്.

സാരീയോടപ്പം സാധാരണ മേക്കപ്പാണ് ഭാവന ഉപയോഗിച്ചിരിക്കുന്നത്. ആരാധകർ അടക്കം സിനിമ താരങ്ങൾ വരെ തന്റെ പുതിയ ലുക് ഏറ്റെടുത്തിരിക്കുകയാണ്. തന്റെ ലോക്ക്ഡൌൺ കാലത്തെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മേക്കപ്പ് ഉപയോഗിക്കാത്ത ചിത്രങ്ങളും നടി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.