നവ വധുവായി തിളങ്ങി സ്റ്റാർ മാജിക് താരം മൃദുല വിജയ്..! താരത്തിൻ്റെ കല്യാണ വീഡിയോ കാണാം..

18231

മലയാളം മിനിസ്ക്രീനിലെ അഭിനേതാക്കളായ യുവ കൃഷ്ണയും മൃദുല വിജയും കഴിഞ്ഞ ദിവസമാണ് വിവാഹിതാറായത്. സിനിമ സീരിയൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന താരവിവാഹങ്ങളായിരുന്നു മൃദുലയുടെയും യുവ കൃഷ്ണയുടെയും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന വിവാഹ വിശേഷങ്ങൾ വളരെ പെട്ടന്നായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഇരുവരുടെയും വിവാഹം നടന്നത് തിരുവനന്തപുരത്തായിരുന്നു. കല്യാണത്തിന് ശേഷമുള്ള താരദമ്പതികളുടെ പ്രതികരണവും ആരാധകർ ഏറ്റെടുത്തിരുന്നു. എല്ലാവരോടും സ്നേഹവും വളരെയധികം സന്തോഷവും. ഇനിയും എല്ലാവരുടെ സ്നേഹം ഞങ്ങളോടപ്പം ഉണ്ടാവണമെന്നായിരുന്നു ദമ്പതികൾ പ്രതികരിച്ചത്.

തിരക്കുള്ള സമയം ആയത് കൊണ്ട് തന്നെ പ്രേഷകാരോട് സംസാരിക്കാൻ സമയം ലഭിച്ചില്ല എന്നും കൂടി കൂട്ടി ചേർത്തിത്തിരുന്നു. അതിനു പ്രേഷകാരോട് ക്ഷമ ചോദിക്കുകയും താരദമ്പതികൾ ചെയ്തിരുന്നു. എന്തായാലും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായകന് കൂട്ടായി പൂക്കാലം വരവായിലെ നായികയെ ജീവിത പങ്കാളിയായിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിന്റെ ഒടുവിലാണ് വിവാഹം നടന്നത്.

നിശ്ചയം കഴിഞ്ഞ് ഏഴ് മാസത്തോളം സമയം വേണ്ടി വന്നു വിവാഹം നടക്കാൻ. നിരവധി തരങ്ങളായിരുന്നു ആശംസകളുമായി രംഗത്ത് എത്തിയിരുന്നത്. പ്രേശക്ത മേക്കപ്പ് അര്ടിസ്റ്റ് വികാസാണ് മൃദുലയെ അണിയിച്ചു ഒരുക്കിയത്. അതിമനോഹരമായ ഒരു നെറ്റ് പീസും കൈകളാൽ നിറഞ്ഞ വളകളാണ് താരത്തെ അതിസുന്ദരിയാക്കിയത്. കൂടാതെ മുടിയ്ക്കൊപ്പം ആഭരണങ്ങളും ഏറെ ആകർഷിക്കുന്നുണ്ട്. കസവു സാരീയിൽ സുന്ദരിയായ മൃദുലയുടെ വീഡിയോ യൂട്യൂബിൽ തരംഗമായിരുന്നു.