ഫഹദ് ഫാസിലിൻ്റെ മാസ്സ് സീനുകളുമായി മാലിക് ട്രൈലർ കാണാം..

1770

മഹേഷ്‌ നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങാൻ പോവുന്ന ഏറ്റവും പുതിയ സിനിമയാണ് മാലിക്ക്. കഴിഞ്ഞ ദിവസം ആമസോൺ പ്രൈം യൂട്യൂബ് ചാനൽ വഴി പങ്കുവെച്ച മാലിക്കിന്റെ ട്രൈലെർ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

ഒരു മാസ്സ് ട്രൈലെർ തന്നെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിൽ ഉള്ളിൽ മാലിക്ക് സിനിമയുടെ ട്രൈലെർ സ്വന്തമാക്കിയത് നാൽപ്പത്തി നാല് ലക്ഷം കാണികളെയാണ്. ഏറ്റവും മുന്നിൽ ദൃശ്യം 2 നിൽക്കുമ്പോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നത് മാലിക്കാണ്. അമ്പത്തിയഞ്ചുക്കാരമായ സുലൈമാൻ മാലിക്ക് എന്ന കഥാപാത്രമാണ് ഫഹദ് സിനിമയിൽ കൈകാര്യം ചെയുന്നത്.

തകർപ്പൻ പ്രകടനമാണ് ട്രൈലെറിലൂടെ കാണാൻ കഴിയുന്നത്. നിമിഷ സജയൻ, വിനയ് ഫോർട്ട്‌, ജോജു ജോർജ് ദിലീഷ് പോത്തൻ, സലിം കുമാർ, ഇന്ദ്രൻസ്, ദിവ്യ പ്രഭ, പാർവതി കൃഷ്ണ, അപ്പാനി ശരത് തുടങ്ങി മറ്റ് കേന്ദ്ര കഥാപാത്രങ്ങളാണ് സിനിമയിൽ അരങേറുന്നത്. എഡിറ്റിംഗ്, കഥാ എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്നത് സംവിധായകനായ മഹേഷ്‌ നാരായണനാണ്.

സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. സാനു ജോൺ വര്ഗീസ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്. ജൂലൈ 15ന് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരുടെ മുന്നിൽ എത്താൻ പോകുന്നത്.