ഇത് വേറെ ആർക്കും വേണ്ടി ചെയ്യുന്നതല്ല.. എൻ്റെ ആരോഗ്യത്തിനാണ്..! വർക്കൗട്ട് വീഡിയോ പങ്കുവച്ച് കനിഹ..

26238

മലയാളടക്കം നിരവധി അന്യഭാക്ഷ സിനിമകളിൽ കഴിവ് തെളിയിച്ച നടിയാണ് കനിഹ. മമ്മൂട്ടിയുടെ വൻ ഹിറ്റായ കേരള വർമ്മ പഴശ്ശിരാജ എന്ന സിനിമയിലൂടെ ഏറെ ജനശ്രെദ്ധ നേടിയ താരമാണ് കനിഹ. ഒരുപക്ഷേ കനിഹയുടെ മലയാള സിനിമ ജീവിതത്തിലെ വഴി തിരിവായിരുന്നു മമ്മൂക്കയുടെ കൂടെ നായികയായി എത്തിയ പഴശ്ശിരാജ ചലചിത്രം. മമ്മൂക്കയ്ക്ക് പറ്റിയ നായികയായിട്ടായിരുന്നു കനിഹ സിനിമയിൽ പ്രേത്യക്ഷപ്പെട്ടത്.

പിന്നീട് ജയറാമിന്റെ നായികയായി അരങേറിയ ഭാഗ്യദേവത, മോഹൻലാൽ കേന്ദ്ര കഥാപാത്രമാക്കി റിലീസ് ചെയ്ത സ്പിരിറ്റ്‌, മമ്മൂട്ടി ഉണ്ണി മുകുന്ദൻ എന്നിവർ ഒന്നിച്ചെത്തിയ മാമാങ്കം തുടങ്ങി അനേകം സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മുന്നിൽ എത്തിയിരുന്നു.

തമിഴിൽ വരലൊരു എന്ന സിനിമയിലൂടെ കോളിവുഡ് ഇൻഡസ്ട്രിയിലും കനിഹ തിളങ്ങി. തമിഴ് മേഖലയിലും തന്റെതായ വ്യക്തിമുദ്ര നടി പതിപ്പിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ താരം ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. ഏറ്റവും നല്ല ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

മറ്റ് ഏത് നടിമാരെ പോലെ കനിഹയും ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രെദ്ധ നൽകാറുണ്ട്. വീട്ടിൽ ഇരുന്ന് വ്യായാമങ്ങൾ ചെയുന്ന ചിത്രങ്ങളും വീഡിയോകളും താരം ഇതിനു മുമ്പും പങ്കുവെച്ചിട്ടുണ്ട്. ലോക്ക്ഡൌൺ അവസാനിച്ചതോടെ എല്ലാ ഫിറ്റ്നസ് സെന്ററുകളും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചിരിക്കുകയാണ്. ജിമ്മിൽ നിന്നും വർക്ക്‌ഔട്ട്‌ ചെയുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്.