ക്യൂട്ട് ലുക്കിൽ പ്രിയ നടി അനു സിത്താര..! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് അനു..

247

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനു സിത്താര. തന്റെ അഭിനയ മികച്ച കൊണ്ടും സൗന്ദര്യം കൊണ്ടും അനു സിത്താര നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. ന്യൂ ജനറേഷൻ സംവിധായകൻ എന്ന് വിളിപ്പേരുള്ള ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ് സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ താരം പിന്നീട് നിരവധി ചലചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു.

തന്റെ ആദ്യ സിനിമയിൽ അസ്സൽ തേപ്പുക്കാരിയുടെ കഥാപാത്രം കൈകാര്യം ചെയ്ത നടിയ്ക്ക് പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇതിനോടകം തന്നെ അനു ഒരുപാട് അറിയപ്പെടുന്ന താരങ്ങളുടെ നായികയായി അരങേറാൻ സാധിച്ചിട്ടുണ്ട്. മമ്മൂക്ക ഉണ്ണി മുകുന്ദൻ എന്നിവർ തകർത്ത് അഭിനയിച്ച മാമാങ്കം സിനിമയായിരുന്നു താരം അവസാനമായി അഭിനയിച്ചത്.

മലയാളത്തിലുള്ള മിക്ക നടിമാരും സാധാരണ തങ്ങളുടെ വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നീണ്ട ഇടവേളയാണ് എടുക്കാറ്. എന്നാൽ അനു സിത്താര തന്റെ വിവാഹത്തിനു ശേഷമാണ് സിനിമയിലേക്ക് ചുവട് വെച്ചത്. സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്ക് താരം ആരാധകരെ ഞെട്ടിച്ചു കൊണ്ട് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

ഇപ്പോൾ അനു മറ്റൊരു ചിത്രമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സാധാരണ വേഷമായ ചുരിദാറിൽ അതിസുന്ദരിയായ അനുവിന്റെ പോസ്റ്റ്‌ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ആയിര കണക്കിന് കമെന്റ്സാണ് ഈയൊരു സമയത്തിനുള്ളിൽ താരത്തിന്റെ പോസ്റ്റിനു ലഭിച്ചത്.