“സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനം ഇനിയും സഞ്ചരിക്കാനിരിക്കുന്ന ദൂരങ്ങളാണ്” വീഡിയോ പങ്കുവച്ച് അമേയ മാത്യൂ..

4643

കരിക്കിലൂടെ വന്ന് പ്രേക്ഷക നേടിയ നടിയാണ് അമേയ മാത്യു. ഒരുപാട് മലയാള ചലചിത്രങ്ങളിൽ അഭിനയിച്ച താരം അറിയപ്പെടുന്ന മോഡലും കൂടിയാണ്. കരിക്കിൽ തുടക്കം കുറിച്ചതോടെ നിരവധി ആരാധകരെയായിരുന്നു അമേയ മാത്യു സ്വന്തമാക്കിയത്. തിരുവനന്തപുരം സ്വേദേശിയായ അമേയ അനേകം ഫോട്ടോഷൂട്ടുകളിൽ മോഡലായി തിളങ്ങിട്ടുണ്ട്.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് താരം ആരാധകരെ ഇടയ്ക്ക് ഞെട്ടിക്കാറുണ്ട്. ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കുന്ന അമേയയെ വിമർശിക്കുന്നവർക്കും പരിഹസിക്കുന്നവർക്കും ചുറ്റും മറുപടിയാണ് താരം എപ്പോഴും നൽകാറുള്ളത്. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി പുറത്തിറക്കിയ ആട് 2 എന്ന ചലചിത്രത്തിലൂടെയാം അമേയ വെള്ളിത്തിരയിലേക്ക് ചുവടു വെക്കുന്നത്.

പിന്നീട് ഒരു പഴയ ബോംബ് കഥാ, ദി പ്രീസ്റ്റ് എന്നീ സിനിമകളിൽ പ്രേമുഖ തരങ്ങളോടപ്പം വേഷമിണ്ടാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചു. ഇൻസ്റ്റാഗ്രാമിൽ തന്നെ ലക്ഷകണക്കിന് ആരാധകരാണ് നടിയ്ക്കുള്ളത്. അതുകൊണ്ട് തന്നെ എന്ത് പങ്കുവെച്ചാലും വളരെ പെട്ടന്ന് തന്നെ മലയാളികൾ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് അമേയ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ്.

ലോക്ക്ഡൌൺ വന്നതോടെ വീട്ടിൽ ഇരുന്ന താരം ഇപ്പോൾ ട്രിപ്പ്‌ ആഘോഷിക്കുകയാണ്. മൂന്നാറിൽ നിന്നും പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. യാത്രയെ വളരെയധികം പ്രണയിക്കുന്ന താരമാണ് അമേയ. “സഞ്ചരിച്ച ദൂരത്തെ കാലും പ്രാധാന്യം ഇനി സഞ്ചരിക്കാൻ ഇരിക്കുന്ന ദൂരങ്ങളാണ് ” എന്ന അടികുറപ്പിലൂടെയാണ് നടി വീഡിയോ പങ്കുവെച്ചത്.