ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് സംയുക്ത മേനോൻ..!

1589

പോപ്പ്കോൺ എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച യുവതാരമാണ് സംയുക്ത മേനോൻ. തന്റെതായ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും വേണ്ട സമയത്ത് നല്ല ചുട്ട മറുപടി നൽകാനും താരം മറക്കാറില്ല. ചുരുക്ക കാലം കൊണ്ട് ഒരുപാട് ആരാധകരെയാണ് സംയുക്ത സ്വന്തമാക്കിയത്. അഭിനയ മികവിന്റെ കാര്യത്തിൽ നൂറു ശതമാനം നീതി പുലർത്താൻ താരം എപ്പോഴും ശ്രെമിക്കാറുണ്ട്.

പോപ്പ്കോൺ ശേഷം ലില്ലി, തീവണ്ടി, കൽക്കി, ആണും പെണ്ണും തുടങ്ങി അനേകം ചലച്ചിത്രങ്ങളിൽ നടി ശ്രെദ്ധ ആകർഷിച്ചിട്ടുണ്ട്. ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തി വൻ വിജയം നേടിയ തീവണ്ടി സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ നായികയായി തിളങ്ങിയത്. സിനിമയിൽ തന്റെതായ വ്യക്തി മുദ്ര താരം ഇതിനോടകം തന്നെ പതിപ്പിച്ചിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ എപ്പോഴും ആരാധകരുമായി സംവദിക്കാൻ സംയുക്ത സമയം കണ്ടെത്താറുണ്ട്. പതിനൊന്നു ലക്ഷത്തിന് മുകളിൽ ഫോള്ളോവർസാണ് നടിയ്ക്കുള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് നിൽക്കുന്നത് സംയുക്തയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ്.

ഫോട്ടോഷൂട്ടിൽ അണിഞ്ഞു ഒരുങ്ങുകയും അതിസുന്ദരിയായതിന്റെ പിന്നിൽ ഉള്ള രഹസ്യങ്ങളും തുറന്നു കാണിക്കുന്ന വീഡിയോയാണ് താരം കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് 1.2 മില്യൺ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. അതിനപ്പുറം അനേകം രസകരമായ കമെന്റ്സും വീഡിയോയുടെ ചുവടെയുള്ള കമെന്റ് ബോക്സിൽ കാണാൻ കഴിയുന്നത്.