വെള്ള സാരിയിൽ ക്യൂട്ടായി റിമി ടോമി..! വീഡിയോ പങ്കുവച്ച് താരം..

1829

പല പ്രേമുഖ സിനിമ താരങ്ങളും കലാകാരൻമാരും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരങ്ങൾ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷ നേരം കൊണ്ടാണ് ആരാധകരും പ്രേഷകരും ഏറ്റെടുക്കാറുള്ളത്. അങ്ങനെ സൈബർ ലോകത്ത് സജീവമായ താരമാണ് റിമി ടോമി. മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ് കാവ്യാ മാധവൻ ഒന്നിച്ചെത്തിയ മീശമാധവൻ സിനിമയിൽ ഗാനം ആലപിച്ചു കൊണ്ടാണ് താരം തുടക്കം കുറിക്കുന്നത്.

തന്റെ ആദ്യ ഗാനം തന്നെ ഹിറ്റായോടെ നിരവധി അവസരങ്ങളായിരുന്നു റിമിയെ തേടിയെത്തിയത്. റിമി പാടിയ ഓരോ ഗാനങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഇടം നേടിട്ടുണ്ടെന്ന് പറയുമ്പോൾ മറ്റൊരു വിജയം റിമി നേടാനില്ല. നടിയായും, അവതാരികയായും താരം പ്രേഷകരുടെ ഇടയിൽ ഓളം ഉണ്ടാക്കാറുണ്ട്. ജയറാമിന്റെ നായികയായി തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിൽ മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച് താരം എത്തിയിരുന്നു.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഒന്നും ഒന്നും മൂന്നും ടെലിവിഷൻ പരിപാടി റിമിയായിരുന്നു അവതാരികയുടെ വേഷം കൈകാര്യം ചെയ്തിരുന്നത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ റിമി തന്റെ പുതിയ വിശേഷങ്ങളും, ഗാനങ്ങളും, ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ച് നടി എത്തറുണ്ട്.

ഇപ്പോൾ റിമി മറ്റൊരു അതിമനോഹരമായ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. വെള്ള സാരീയിൽ വെള്ളരിപ്രാവിനെ പോലെ സുന്ദരിയായിരിക്കുകയാണ്. ലോകമെമ്പാടും ഹിറ്റായ യാഷ് നായകനായി എത്തിയ കെ ജി എഫ് സിനിമയിലെ ബി ജി എം പശ്ചാത്തലമാക്കി വീഡിയോ രൂപത്തിലാണ് നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.