തകർപ്പൻ ഡാൻസുമായി ദൃശ്യ രഘുനാഥ്..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് ദൃശ്യ..

374

ഒമർ ലുലു സംവിധാനത്തിലൂടെ മലയാള സിനിമ പ്രേമികൾക്ക് ലഭിച്ചത് പുതിയ ഒരു നടിയാണ് ദൃശ്യ രഘുനാഥ്‌. ഹാപ്പി വെഡിങ്ങിലൂടെയായിരുന്നു മലയാളികൾക്കിടയിൽ ഏറെ ജനശ്രെദ്ധ നേടുന്നത്. സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച നടിയ്ക്ക് ഒട്ടനവധി ആരാധകരെയാണ് താരം സ്വന്തമായി നേടിയെടുത്തത്.

വളരെ കുറച്ചു സിനിമകളിൽ മാത്രമേ ദൃശ്യ അഭിനയിച്ചിട്ടുള്ളു. എന്നാൽ ഒമർ ലുലുവിന്റെ സിനിമയായിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. നായികയായി എത്തിയ ദൃശ്യയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചത്. അഭിനയ ജീവിതത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് ദൃശ്യ. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായിരിക്കുകയാണ് ദൃശ്യ.

സോഷ്യൽ മീഡിയയിൽ എപ്പോളും നടി ഓരോ ഡാൻസ് വീഡിയോ പങ്കുവെച്ചിട്ടാണ് ആരാധകരുടെ മുന്നിൽ സാധാരണയായി എത്താറുള്ളത്. ഇടയ്ക്ക് ട്രോളർമാർ തന്റെ വീഡിയോയ് ഉപയോഗിച്ച് ട്രോളാറുണ്ട്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ദൃശ്യ നിറഞ്ഞു നിൽക്കാറുണ്ട്. എന്നത്തെ പോലെയും താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

അടിപൊളി ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവെച്ച നടിയ്ക്ക് ഇതുവരെ ഇരുപതിനായിരം ലൈക്‌സും ഒട്ടേറെ കമെന്റ്സുമാണ് ലഭിച്ചിട്ടുള്ളത്. നല്ല ഉത്സാഹത്തോടെയാണ് ദൃശ്യ ഓരോ ചുവടുകളും വെച്ചിട്ടുള്ളത്. നൃത്ത വീഡിയോകൾക്ക് പുറമെ വീട്ടിലെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് താരം പ്രേഷകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെടാറുണ്ട്.