സുഹൃത്തിൻ്റെ വിവാഹ വേദിയിൽ കിടിലൻ ഡാൻസുമായി രചന നാരായണൻകുട്ടി..! വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം..

10945

മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് രചന നാരായണൻകുട്ടി. 2001 മുതൽക്കേ താരം അഭിനയ ജീവിതത്തിൽ സജീവമാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഹാസ്യ പരമ്പരയായ മറിമായത്തിലൂടെയാണ് താരം പ്രേഷകരുടെ മനസ് കീഴടക്കുന്നത്. വളരെ മികച്ച പ്രകടനം പരമ്പരയിൽ കാഴ്ചവെച്ച താരത്തിന് പിന്നീട് സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ തേടിയെത്തുകയായിരുന്നു.

2001ൾ പുറത്തിറങ്ങിയ തീർത്താടണം എന്ന ചലച്ചിത്രത്തിലൂടെയാണ് രചന ബിഗ്സ്‌ക്രീനിൽ അഭിനയത്രിയായി എത്തുന്നത്. പിന്നീട് പ്രേമുഖ താരങ്ങളുടെ കൂടെ ഒരുപാട് സിനിമകളിൽ അറങേറാൻ താരത്തിന് ഭാഗ്യം ലഭിച്ചു. അഭിനയിച്ച മിക്ക സിനിമകളും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. അഭിനയത്തിൽ മാത്രമല്ല നർത്തകിയായും അവതാരികയായും രചനയ്ക്ക് തിളങ്ങാൻ സാധിച്ചിട്ടുണ്ട്.

കൂറെ വർഷത്തോളം കുച്ചിപ്പുടി രചന അഭ്യസിച്ചിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ തന്റെ നൃത്ത കഴിവ് തെളിയിക്കാൻ കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ രചന തന്റെ നൃത്ത വീഡിയോസും പുത്തൻ ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് സ്ഥിരമായി ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്. പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ മറ്റ് നടിമാരെ പോലെ മുൻപന്തിയിലാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നത് രചനയുടെ മറ്റൊരു ഡാൻസ് വീഡിയോയാണ്. തന്റെ സുഹൃത്തിന്റെ വിവാഹ വേദിയിൽ തകർപ്പൻ ചുവടുകൾ വെച്ചിട്ടാണ് രചന സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ വീഡിയോയ്ക്ക് ലക്ഷ കണക്കിന് വ്യൂസാണ് ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം വഴിയായി നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.