സാരിയിൽ സുന്ദരിയായി മലയാളികളുടെ പ്രിയ നടി നവ്യാ നായർ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

178

വളരെ ബാല്യത്തിൽ തന്നെ സിനിമയിലേക്ക് കടന്നു വന്ന മലയാളികളുടെ അഭിമാന നടിയാണ് നവ്യ നായർ. ദിലീപ് കേന്ദ്ര കഥാപാത്രമാക്കി റിലീസ് ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ സിനിമ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. തന്റെ പത്താം ക്ലാസ്സ്‌ പഠനകാലത്താണ് ദിലീപിന്റെ കൂടെ ഇഷ്ടം സിനിമയിൽ അഭിനയിക്കുന്നത്. ചെരുപ്പും മുതലേ നൃത്തം അഭ്യസിക്കുന്ന താരമാണ് നവ്യ.

അതുകൊണ്ട് തന്നെ സ്കൂൾ കാലഘട്ടത്തിൽ കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ് മേഖലയിലും നവ്യയ്ക്ക് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. തെലുങ്കിൽ ഗജ എന്ന സിനിമയിൽ തുടക്കം കുറിക്കുമ്പോൾ തമിഴിൽ അഴകിയ തീയെയിലാണ് ആദ്യമായി അരങേറിയത്.

എന്നാൽ നടൻ സുകുമാരന്റെ ഇളയ മകൻ പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ നന്ദനം എന്ന സിനിമയിലൂടെ മികച്ച കഥാപാത്രത്തെ കൈകാര്യം ചെയ്യാൻ നവ്യ നായർക്ക് കഴിഞ്ഞു. ഒരുപക്ഷേ നിരവധി ആരാധകരെ ഒരെറ്റ ചലചിത്രത്തിലൂടെ നടി സ്വന്തമാക്കി. നന്ദനം സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന സർക്കാർ അവാർഡ് താരം കരസ്ഥമാക്കി.

വിവാഹത്തിനു ശേഷം മറ്റ് പല നടിമാരെ പോലെ നവ്യയും സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്തിരിക്കുകയാണ്. ഇനി സിനിമയിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നല്ല പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നിം ലഭിച്ചോണ്ടിരിക്കുന്നത്.