സാരിയിൽ ഹോട്ട് ഗ്ലാമറസ്സ് ലുക്കിൽ മലയാളികളുടെ സ്വന്തം ഐശു..!

484

2014ൽ മോഡൽ മേഖലയിൽ സജീവമായി പിന്നീട് നിവിൻ പോളി നായകനായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുക്കം ചില സിനിമകൾ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും വേഷമിട്ട എല്ലാ സിനിമകളും ഏറെ ജനശ്രെദ്ധ നേടിയിരുന്നു. സിനിമ ജീവിതത്തിലെ തന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു.

ഈയൊരു കാലയളവിൽ തന്നെ രണ്ട് തമിഴ് സിനിമകളിൽ വേഷമിടാൻ നടിയ്ക്ക് കഴിഞ്ഞു. ഒരു സിനിമയിൽ ചെറിയ വേഷത്തിൽ എത്തിയപ്പോൾ മറ്റേ സിനിമയിൽ നായികയായിട്ടാണ് ഐശ്വര്യ കോളിവുഡിൽ തകർത്തത്. ആക്ഷൻ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ഐശ്വര്യ ആദ്യമായി അഭിനയിക്കുന്നത്.

കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ജഗമേ തന്തീരം സിനിമയിൽ ധനുഷിന്റെ നായികയായി നടിയ്ക്ക് തിളങ്ങാൻ അവസരം ലഭിച്ചു. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു സിനിമ പ്രേമികളിൽ നിന്നും ലഭിച്ചത്. സോഷ്യൽ മീഡിയയിൽ തന്റെതായ സ്ഥാനം നിലനിർത്തുന്ന നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.

പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും നിരന്തരം നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം ഹോട്ട് ആൻഡ്‌ ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഫോട്ടോഗ്രാഫി കൈകാര്യം ചെയുന്ന വൈഷ്ണവ് പ്രവീൺ ആണ് നന്നായി പകർത്തിരിക്കുന്നത്. ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ ലക്ഷ കണക്കിന് ലൈക്‌സാണ് ഐശ്വര്യ പങ്കുവെച്ച പോസ്റ്റിനു ലഭിച്ചത്.