കിടിലൻ ഡാൻസുമായി നമ്മുടെ ജോളി മിസ്സ്..! റീൽസിൽ വീഡിയോ പങ്കുവച്ച് നടി രമ്യ പണിക്കർ..!

1785

ഒരൊറ്റ കഥാപാത്രത്തിലൂടെ മാത്രമായിരിക്കും പല സിനിമ നാടിനടന്മാർ ഇന്ന് മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിട്ടുള്ളത്. അത്തരത്തിൽ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ നടിയാണ് രമ്യ പണിക്കർ. ചങ്ക്സ് സിനിമയിലെ ജോളി മിസ്സിനെ ആർക്കും മറക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ചെറിയ ഒരു കഥാപാത്രമാണെങ്കിലും വളരെ പെട്ടന്നായിരുന്നു ആരാധകർ ആ കഥാപാത്രത്തെ സ്വീകരിച്ചത്.

ചുരുക്കം ചില സിനിമകൾ കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് രമ്യ പണിക്കർ. എന്നാൽ എല്ലാവരും അറിയാൻ തുടങ്ങിയത് ബിഗ്ബോസിലൂടെയാണ്. ലാലേട്ടൻ അവതാരകനായി എത്തിയ ബിഗ്ബോസ് മൂന്നാം പതിപ്പിലാണ് രമ്യ മത്സരാർത്ഥിയായി എത്തിയത്. ചില കാരണങ്ങളാൽ മത്സരത്തിന്റെ ഇടയിൽ വെച്ച് നടിയ്ക്ക് പിന്മാറേണ്ടി വന്നുവെങ്കിലും പിന്നീട് ശക്തമായിൽ തിരിച്ചു വരവ് നടത്തിയിരുന്നു.

മികച്ച മത്സരമായിരുന്നു രമ്യ ബിഗ്ബോസ്സിൽ കാഴ്ചവെച്ചത്. ഇര, മാസ്റ്റർപീസ്, മാഫി ഡോണ, സൺ‌ഡേ ഹോളിഡേ എന്നീ സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ബിഗ്ബോസിന് ശേഷം നടി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. മോഡലും കൂടിയായ രമ്യ ഒരുപാട് ഫോട്ടോഷൂട്ടുകളാണ് ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുള്ളത്.

മിക്കപ്പോഴും താരം ഗ്ലാമർ വേഷങ്ങൾ അണിഞ്ഞ ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. ഇപ്പോൾ താരം മറ്റൊരു ഗംഭീരമായ വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്. ചുവന്ന സാരീയിൽ അതിസുന്ദരിയായിരിക്കുകയാണ് രമ്യ. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ കണക്കിന് വ്യൂസാണ് രമ്യയുടെ പോസ്റ്റിനു ലഭിച്ചത്.