ഹോട്ട് & ബോൾഡ് ലുക്കിൽ യുവ നടി നിരഞ്ജന അനൂപ്..! പുത്തൻ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് താരം..

873

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിരഞ്ജന അനൂപ്. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ ഈ കൊച്ചു നടിയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ഭാവി വാഗ്ദാനം കൂടിയാണ് നിരഞ്ജന അനൂപ്. അഭിനയിച്ച എല്ലാ സിനിമകളും വൻ വിജയമാണ് നേടിയിരിക്കുന്നത്. വളരെ പെട്ടന്നായിരുന്നു മലയാളികൾ നിരഞ്ജന അനൂപിനെ സ്വീകരിച്ചത്.

താരത്തിന്റെ ആദ്യ രണ്ട് സിനിമകളും മലയാള സിനിമയിലെ രണ്ട് പ്രേമുഖ തരങ്ങളോടപ്പമായിരുന്നു. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ലോഹം എന്ന സിനിമയിലും പിന്നീട് പുത്തൻപണം എന്ന സിനിമയിലും ശ്രെദ്ധയമായ കഥാപാത്രം താരം ചെയ്തിരുന്നു. ഗൂഢാലോചന, ബിടെക്, കല വിപ്ലവം പ്രണയം തുടങ്ങിയ സിനിമകളാണ് നടിയുടെ മറ്റ് ചലചിത്രങ്ങൾ.

സോഷ്യൽ മീഡിയയിൽ ദിവസവും നടി പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. വളരെ മികച്ച രീതിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി എപ്പോഴും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്യാൻ ശ്രെമിക്കുന്നത്. എന്നാൽ ഇപ്പോൾ യൂട്യൂബ് ഫേസ്ബുക് അടക്കം അനേകം മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോഷൂട്ട് ആണ്.

അതിസുന്ദരിയായിട്ടാണ് നടി ഇത്തവണ എത്തിയിരിക്കുന്നത്. പൗർണമി മുകേഷ് ആണ് ഗംഭീരമായി തന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിരിക്കുന്നത്. നിരവധി ലൈക്‌സും കമെന്റ്സും ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളായി നടി പങ്കുവെക്കുന്ന ഓരോ ഡാൻസ് വീഡിയോകൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അഭിനയത്രി എന്നതിലുപരി നല്ലയൊരു നർത്തകി കൂടിയാണ് നിരഞ്ജന അനൂപ്.