പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചിത്രം മിന്നരതിൻ്റെ ഹിന്ദി റീമേക്ക്.. ട്രെയിലർ കാണാം..!

7044

മലയാളം സിനിമ പ്രേമികൾ ഇരുകൈകൾ നീട്ടി സ്വീകരിച്ച സിനിമയായിരുന്നു മിന്നാരം. മോഹൻലാൽ, ജഗതി, ശോഭന, തിലകൻ എന്നീ അഭിനേതാക്കൾ തകർത്ത് അഭിനയിച്ച സിനിമ വലിയ ഒരു വിജയമായിരുന്നു നേടിയത്. പ്രിയദർശൻ ആയിരുന്നു സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ്ങിൽ നിൽക്കുന്നത് മറ്റൊരു സിനിമയുടെ ട്രൈലെറാണ്.

മിന്നാരം എന്ന സിനിമയുടെ ഹിന്ദി റീമേക്കായ ഹംഗാമ രണ്ടാം ഭാഗത്തിന്റെ ട്രൈലെറാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം നേടുന്നത്. പ്രിയദർശൻ ഒരുക്കിയ ഹംഗാമ എന്ന ബോളിവുഡ് ചിത്രത്തിന്റെ തുടർച്ചയായ രണ്ടാം ഭാഗമാണ് ഇപ്പോൾ പ്രേഷകരുടെ മുന്നിൽ എത്താൻ പോകുന്നത്. ഹംഗാമ എന്ന പൂച്ചക്കൊരു മൂക്കുത്തി എന്നതിന്റെ റീമേക്കാണ് തുടർച്ചായി വരാൻ പോകുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമയുടെ ട്രൈലെർ വൈറലാവുകയായിരുന്നു. പരേഷ് രാവൽ, ശില്പ ഷെട്ടി, പ്രനിത, മീസാൻ, ജോണി ലിവർ, രാജ്പാൽ യാദവ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി സിനിമയിൽ അരങേറാൻ പോകുന്നത്. വലിയ ഒരു താരനിരയാണ് സിനിമയിൽ എത്താൻ പോകുന്നത്. ജൂലൈ 23 ഡിസ്നി പ്ലസ്‌ ഹോട്സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്ഫോം മൾട്ടിപ്ലക്സ് വഴിയാണ് സിനിമ റിലീസ് ചെയ്യാൻ പോകുന്നത്. സിനിമ പ്രേമികളും ആരാധകരും ഏറെ ആകാംഷയോടെയാണ് സിനിമയെ വരവെൽക്കാൻ ഒരുങ്ങിയിരിക്കുന്നത്.