മൈക്കിൾ ജാക്സൻ്റെ “മൂൺവാക്ക്” ഒരുങ്ങിയ മലയാള ചിത്രം..! ചിത്രത്തിൻ്റെ കിടിലൻ ട്രൈലർ കാണാം..

3243

ലോകം കണ്ട എക്കാലത്തെയും മികച്ച പോപ്പ് മ്യൂസിക് താരമാണ് മൈക്കൽ ജാക്സൺ. ബ്രേക്ക്‌ ഡാൻസ് എന്ന ശൈലിയ്ക്ക് തുടക്കം കുറിച്ചത് മൈക്കൽ ജാക്ക്സൺ ആണെങ്കിലും പിന്നീട് നൃത്ത സ്നേഹികൾ അടക്കം നിരവധി പേർ ആയൊരു ശൈലി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഇത്തരക്കാരുടെ കഥ പറയുന്ന ഒരു മലയാള സിനിമ പ്രേമികളുടെ മുന്നിൽ എത്താൻ പോകുകയാണ്.

മൂൺവാക്ക് എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുകയാണ്. ഇപ്പോൾ ട്രൈലെർ ആണ് വൈറലാവുന്നത്. മൈക്കൽ ജാക്സൺ ഓർമ്മദിവസമായ ജൂൺ 25നാണ് ട്രൈലെർ യൂട്യൂബിൽ പങ്കുവെച്ചത്.

മലയാളം സിനിമയുടെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാരിയർ, നിവിൻ പോളി എന്നീ നടന്മാരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈയൊരു വാർത്ത പ്രേഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. അറിയപ്പെടുന്ന പരസ്യ സംവിധായകനായ എ കെ വിനോദ് ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. സംവിധായകനോടപ്പം മാത്യു വര്ഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിരിക്കുന്നത്.

മികച്ച എഡിറ്റിംഗ് ഉള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ച കിരൺ ദാസ് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. കല സംവിധാനം സാബു മോഹൻ ഒരുക്കുമ്പോൾ ധന്യ ബാലകൃഷ്ണനാണ് വസ്ത്ര അലങ്കാരം നിർവഹിച്ചിരിക്കുന്നത്. വീണ നായർ, മിനി ഐ ജി, മീനാക്ഷി, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി പുതുമുഖ താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. അങ്കമാലി ഡയറീസ് സിനിമയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പുതുമുഖ താരങ്ങൾ അഭിനയിക്കുന്ന എന്ന പ്രേത്യകത കൂടി മൂൺവാക്കിനുണ്ട്.