രണ്ടാഴ്ച കൊണ്ട് ഒന്നര കിലോ കുറച്ചു..! വീഡിയോ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്..!

7423

സിനിമയിലും സീരിയൽ തുടങ്ങി അഭിനയ മേഖലയിൽ സജീവമായ താര കല്യാണിയുടെ ഏക മകളാണ് സൗഭാഗ്യ വെങ്കിടെഷ്. സൗഭാഗ്യ സിനിമയിലും അഭിനയ രംഗത്ത് ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് സൗഭാഗ്യ. ടിക്ടോക്കിലൂടെയാണ് സൗഭാഗ്യ ആദ്യമായി മലയാളികളുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്.

പിന്നീട് ഡൗബ്സ്മാഷിലൂടെ ലക്ഷ കണക്കിന് ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് സൗഭാഗ്യ. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അമ്മയെ പോലെ നല്ലൊരു നർത്തകി കൂടിയാണ് സൗഭാഗ്യ. തന്റെ നൃത്ത വീഡിയോസ് എല്ലാം ഇതിനോടകം തന്നെ വൈറലായിട്ടുള്ളതാണ്.

അർജുനെയാണ് സൗഭാഗ്യ ജീവിത പങ്കാളിയാക്കിരുന്നത്. ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന ചക്കപഴം എന്ന പരമ്പരയിൽ സുപ്രധാരണ കഥാപാത്രം അർജുൻ വേഷമിട്ടിരുന്നു. പിന്നീട് ചില കാരണങ്ങൾ കൊണ്ട് ചക്കപഴത്തിൽ നിന്നും നീണ്ട ഇടവേള എടുക്കുകയായിരുന്നു. ഒരുപാട് നാളത്തെ സൗഹൃദത്തിനു ശേഷമാണ് അർജുനും സൗഭാഗ്യയും വിവാഹിതയാകുന്നത്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് സൗഭാഗ്യ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ്. ലോക്ക്ഡൌൺ ഇളവുകൾ ലഭിച്ചതോടെ ജിമ്മുകൾ തുറക്കാൻ ആരംഭിച്ചിരുന്നു. ജിമ്മിൽ നിന്നും വർക്ക്‌ഔട്ട്‌ ചെയുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒന്നര കിലോ വണ്ണം കുറഞ്ഞതിന് സന്തോഷം എന്ന് വീഡിയോയ്ക്ക് ചുവടെ താരം കുറിച്ചിരുന്നു.