മനോഹര നൃത്ത ചുവടുകളുമായി വൺ സിനിമയിലെ താരം ലയ സിംസൺ..!

2431

മോഡലിംഗ് നിന്നും സിനിമയിലേക്ക് എന്ന് പറയുന്നത് പോലെ പരസ്യത്തിൽ നിന്ന് സിനിമയിലേക്ക് ചേക്കേറിയ നടിയാണ് ലയ സിംസൺ. വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും അരങേറിയ മിക്ക സിനിമകൾ പ്രേഷകരുടെ ഹൃദയത്തിൽ ഇടം നേടിട്ടുണ്ട്. മമ്മൂക്ക നായകനായി എത്തിയ ഗാനഗനഡർവനിലൂടെയാണ് ലയയുടെ തുടക്കം.

പിന്നീട് മഞ്ജു വാരിയർ ശക്തമായ കഥാപാത്രമായി എത്തിയ പ്രതി പൂവൻ കോഴി, മമ്മൂക്കയുടെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സിനിമ ഷൈലോക്ക്, മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെത്തിൽ ഇറങ്ങിയ ദൃശ്യം രണ്ടാം ഭാഗം, വൻ എന്നീ സിനിമകളിൽ ചെറിയ കഥാപാത്രമായി എത്തിയെങ്കിലും ജനശ്രെദ്ധ നേടിയിരുന്നു.

ഫഹദ് ഫാസിലിന്റെ പുറത്തിറങ്ങാനുള്ള സിനിമയായ മാലിക്കിൽ താരം ശ്രെദ്ധയമായ വേഷം ചെയ്തിട്ടുണ്ട്. മറ്റ് നടിമാരിൽ നിന്നും നന്നേ വേറിട്ട അഭിനയത്രിയാണ് ലയ. വിവാഹത്തിനു ശേഷമാണ് താരം അഭിനയത്തിലേക്കും മോഡലിംഗ്, ഫാഷൻ രംഗത്തേക്കും കടക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ലയ തന്റെ പുത്തൻ ഫോട്ടോഷൂട്ടുകളും വീട്ടിലെ വിശേഷങ്ങളും മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസിൽ വൈറലാവുന്നത് താരത്തിന്റെ ഏറ്റവും പുതിയ ഡാൻസ് വീഡിയോയാണ്. ഇത്തവണ കറുത്ത സാരീയിലാണ് താരം ഓരോ ചുവടുകളും വെക്കുന്നത്. പാനി പാനി എന്ന ഹിന്ദി ഗാനമാണ് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി ലൈക്‌സും കമെന്റ്സും കുമിഞ്ഞു കൂടുകയാണ് ഇപ്പോൾ.