ഇഷാനിയുടെ കൂടെ സ്വിമ്മിംഗ്പൂളിൽ സുന്ദരിയായി ദിയ കൃഷണ..! അഹാന പകർത്തിയ ചിത്രങ്ങൾ കാണാം..

179

ഒരുപാട് ആരാധകരുള്ള താര കുടുബമാണ് നടൻ കൃഷ്ണ കുമാറിന്റെ. തന്റെ നാല് പെൺമക്കളും ബിഗ്സ്ക്രീനിലും സോഷ്യൽ മീഡിയയിലും സജീവമാണ്. മൂത്ത മകൾ അഹാനയാണ് ആദ്യമായി സിനിമയിലേക്ക് കടക്കുന്നത്. ടോവിനോ തോമസിന്റെ നായികയായി എത്തിയ ലൂക്കാ എന്ന സിനിമയിലൂടെ താരം ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റി. ഇളയ മകൾ ഇഷാനിയും സിനിമയിൽ സജീവമാണ്.

മമ്മൂക്കയുടെ അവസാനമായി ഇറങ്ങിയ വൻ എന്ന സിനിമയിൽ ഇഷാനി ശ്രെദ്ധയമായ വേഷം ചെയ്തിരുന്നു. അച്ഛനെ പോലെ മക്കളും അഭിനയത്തിൽ നല്ല കഴിവുള്ളവരാണ്. സമൂഹ മാധ്യമങ്ങൾ ഭരിക്കുന്നത് ഇവർ ആണെന്ന് വേണമെങ്കിൽ പറയാം. ഇവർ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുള്ളത്.

സ്വന്തമായി യൂട്യൂബ് വ്ലോഗ്ഗിംഗ് ചാനൽ ഉള്ള ഇവർ വീട്ടിലെ വിശേഷങ്ങൾ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് എല്ലാവർക്കും സിൽവർ പ്ലേ ബട്ടൺ ലഭിക്കുന്നത്. ഓരോ വീഡിയോസിനും നല്ല രീതിയിലാണ് റീച് ലഭിക്കാറുള്ളത്. ദിയ കൃഷ്ണ ഈ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ്.

സോഷ്യൽ മീഡിയയിൽ ഗ്ലാമർസ് ചിത്രങ്ങൾ പങ്കുവെച്ച് ദിയ മലയാളികളുടെ മുന്നിൽ എത്താറുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. സ്വിമ്മിംഗ് സ്യുട്ടിൽ കടലിൽ നിൽക്കുന്ന ദിയയെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയ്യുന്നത്. താരം പങ്കുവെച്ച പോസ്റ്റിന്റെ ചുവടെ അനേകം രസകരമായ കമെന്റ്സും കാണാം.