ഇതെന്ത് ഡാൻസ്..! അമല പോളിൻ്റെ ഡാൻസ് കണ്ട് അന്തംവിട്ട് ആരാധകർ..

203

തെന്നിന്ത്യൻ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അമല പോൾ. മലയാളത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചുവെങ്കിലും തമിഴ് തെലുങ്ക് സിനിമകളിലാണ് നടി സജീവമായിരിക്കുന്നത്. 2009ൽ റിലീസ് ചെയ്ത നീലത്താമര എന്ന ചലച്ചിത്രത്തിലൂടെയാണ് അമല പോൾ ബിഗ്സ്‌ക്രീനിൽ എത്തുന്നത്.

ലാൽ ജോസിന്റെ സംവിധാനത്തിൽ ആദ്യ സിനിമ തന്നെ വൻ വിജയം നേടി. ശേഷം അഭിനയിച്ച രണ്ട് തമിഴ് സിനിമകൾ പരാജയമായി മാറുകയായിരുന്നു. പിറ്റേ വർഷം പുറത്തിറങ്ങിയ മൈന എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ വഴിതിരിവ് ഉണ്ടാവുന്നത്. പിന്നീട് ഒരുപാട് നായിക കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ നടിയ്ക്ക് സാധിച്ചു.

ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ തുടങ്ങി അനേകം മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച എല്ലാ സിനിമകളും ഏറെ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞു എന്നതാണ് താരത്തിന്റെ മറ്റൊരു പ്രേത്യകത. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ പുതിയ നൃത്ത വീഡിയോയാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്.

അതിഗംഭീരമായി നൃത്തം ചെയുന്ന അമല പോളിനെ കണ്ട് മലയാളികൾടക്കം നിരവധി പേർ ഞെട്ടിരിക്കുകയാണ്. വലിയ രീതിയിൽ ഫോള്ളോവർസുള്ള ഇൻസ്റ്റാഗ്രാം പേജ് ആയത് കൊണ്ട് തന്നെ നിമിഷ നേരം കൊണ്ട് ആരാധകരുടെ ഇടയിൽ തരംഗം സൃഷ്ടിച്ചു. കുടി യാടെമെതെയാണ് നടിയുടെ ഏറ്റവും പുതിയ സിനിമ.