ദാവണിയിൽ മനോഹര നൃത്ത ചുവടുകളുമായി നിരഞ്ജന അനൂപ്..! താരം റീൽസിൽ പങ്കുവച്ച വീഡിയോ കാണാം..

311

മോഹൻലാൽ തകർത്തു അഭിനയിച്ച ലോഹം എന്ന ചലച്ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന യുവനടിയാണ് നിരഞ്ജന അനൂപ്. ലോഹത്തിനു ശേഷം ഒരുപിടിൻ നല്ല സിനിമകളുടെ ഭാഗമാകുവാൻ നടിയ്ക്ക് സാധിച്ചു. മുല്ലശേരി രാജുവിന്റെ പേരകുട്ടിയാണ് നിരഞ്ജന. മികച്ച അഭിനയ പ്രകടനത്തിനു ഒരുപാട് പ്രേമുഖ തരങ്ങളോടപ്പം അഭിനയിക്കാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചു.

ആസിഫ് അലി നായകനായി എത്തിയ ബിടെക്, മമ്മൂക്കയുടെ വെറൈറ്റി സിനിമയായ പുത്തൻപണം, ഇര, കെയർ ഓഫ് സൈറബാനു, ഗൂഢാലോചന തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും വളരെ മികച്ച രീതിയിലാണ് താരം കൈകാര്യം ചെയ്തിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് നിരഞ്ജന. അഭിനയത്തിനു പുറമെ നൃത്തങ്ങളും നടി ചെയ്യാറുണ്ട്. നല്ലൊരു നർത്തകി എന്ന പേരും കൂടി നിരഞ്ജനയ്ക്കുണ്ട്. ഒരുപാട് ഡാൻസ് വീഡിയോസ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിരഞ്ജനയുടെ മറ്റൊരു നൃത്ത വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

എസ്‌ പി ബാലസുബ്രമന്ന്യൻ തകർത്ത് പാടിയ നാഥാ വിനോദം എന്ന ഗാനത്തിന്റെ ഈരടികൾക്കാണ് നിരഞ്ജന ചുവടുകൾ വെച്ചിട്ടുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് നിരഞ്ജനയുടെ വീഡിയോയ്ക്ക് ലക്ഷകണക്കിന് ലൈക്‌സാണ് ലഭിച്ചിരിക്കുന്നത്. മറ്റ് സിനിമ താരങ്ങൾ പ്രെശംസ അറിയിച്ചു കൊണ്ട് കമെന്റ് ബോക്സിൽ എത്താറുണ്ട്.