പ്രേക്ഷക ശ്രദ്ധ നേടി തപ്സി പന്നു നായികയായി എത്തുന്ന ഹസീൻ ദിൽറുബാ ട്രെയിലർ..!!

2597

ബോളിവുഡിൽ ഉള്ള മികച്ച അഭിനയത്രിമാരിൽ ഒരാളാണ് തപ്സി പന്നു. അഭിനയത്തിന്റെ കാര്യത്തിൽ നൂറു ശതമാനം നീതി പുലർത്തുന്ന നടി എന്നാണ് ആരാധകരും സിനിമ പ്രേമികളും തപ്സിയെ വിശേഷിപ്പിക്കാറള്ളത്. തന്റെ ഒരു പടി നല്ല ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. വിനോദം, ശക്തമായ തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരെ ഞെട്ടിച്ച നടിയാണ് തപ്സി.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ ട്രൈലെറാണ്. ഹസീൻ ദിൽരുമ്പ എന്നാണ് സിനിമയുടെ പേര് അടുത്ത മാസം ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്ക്സിലൂടെയാണ് ചലച്ചിത്രം റിലീസ് ചെയുന്നത്. തപ്സി പന്നുയാണ് കേന്ദ്ര കഥാപാത്രമായി സിനിമയിൽ അരങ്ങേറുന്നത്. വിക്രാന്ത് മാസൈയ്, ഹർഷവർധൻ എന്നിവരാണ് മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്.

ട്രൈലെറിൽ ഉള്ള ചൂടൻ രംഗങ്ങൾ കണ്ട് സിനിമ പ്രേക്ഷകർ കണ്ണു തള്ളിയിരിക്കുകയാണ്. വിനിൽ മാത്യു സംവിധാനം ചെയുന്ന ഈ സിനിമ ത്രില്ലറാണെന് സംവിധായകൻ ട്രൈലെറിലൂടെ പ്രേക്ഷകർക്ക് വെക്തമാക്കുകയാണ്. സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് കണിക്ക് ഡില്ലനാണ്. ഒരുപാട് നല്ല സിനിമകളാണ് കണിക്ക് സിനിമ പ്രേമികൾക്ക് സമ്മാനിച്ചത്.

ശ്വേത വെങ്കട് മാത്യുയാണ് ചലചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. മനോഹരമായ സംഗീതം ഒരുക്കിരിക്കുന്നത് അമിത് ത്രിവേദിയാണ്. അടുത്ത മാസം ജൂലൈ രണ്ടിനാണ് സിനിമ പുറത്തിറങ്ങുന്നത്. ട്രൈലെർ കണ്ടതോടെ ആരാധകർ ഏറെ ആകാംഷയിലാണ് തപ്സിയുടെ പുതിയ സിനിമയ്ക്ക് വേണ്ടി.