വിജയുടെ പാട്ടിന് ചുവടുവച്ച് നടി കീർത്തി സുരേഷ്..! താരത്തിൻ്റെ വൈറലായ ഡാൻസ്..

4557

കഴിഞ്ഞ കുറച്ചു ഡയവസങ്ങൾക്ക് മുമ്പ് ദളപതി വിജയയുടെ ജന്മദിന ആഘോഷം ആരാധകരും സിനിമ പ്രേമികരും ആഘോഷിച്ചിരുന്നു. അതിനോടപ്പം തന്നെ വിജയയുടെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്ററും പങ്കുവെച്ചിരുന്നു. എന്നാൽ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നത് ദളപതിയുടെ പുതിയ ഫസ്റ്റ് ലുക് പോസ്റ്റർ തന്നെയായിരുന്നു.

നിരവധി പ്രേമുഖ തരങ്ങളായിരുന്നു ജന്മദിന ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നത്. എന്നാൽ ഏറെ വ്യത്യസ്തമായ രീതിയിൽ ആശംസ അറിയിച്ചു രംഗത്ത് എത്തിയ താരമാണ് മലയാളികളുടെ പ്രിയ നടിയായ കീർത്തി സുരേഷ്. വിജയ് കേന്ദ്ര കഥാപാത്രമായി അരങേറുന്ന യൂത്ത് എന്ന ചലച്ചിത്രത്തിലെ ആൾതോട്ട ഭൂപതി എന്ന ഗാനത്തിന് ചുവടുകൾ വെച്ച് കൊണ്ടാണ് കീർത്തി സുരേഷ് ആശംസ അറിയിച്ചത്.

കടുത്ത വിജയ് ഫാനാണെന്ന് താരം ഒരുപാട് വേദികളിലും അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. എല്ലാ വർഷവും താരം ദളപതിയ്ക്ക് വ്യത്യസ്തമായ രീതിയിലാണ് കീർത്തി ആശംസകൾ അറിയിക്കാറുള്ളത്. കഴിഞ്ഞ വർഷം വിജയ് അഭിനയിച്ച ഒരു സിനിമയുടെ ഗാനം വയലിനിൽ വായിക്കുന്ന വീഡിയോ പങ്കുവെച്ചിട്ടായിരുന്നു ആശംസകൾ അറിയിച്ചത്.

ഭൈരവ എന്ന തമിഴ് സിനിമയിലൂടെ വിജയുടെ നായികയായി തിളങ്ങാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചിരുന്നു. ഇത്തരം അവസരങ്ങളും ഭാഗ്യങ്ങളും കീർത്തി സുരേഷ് ഒരിക്കലും പാഴാക്കറില്ല. വിജയ് പ്രധാന കഥാപാത്രമായി എത്തുന്ന ബീസ്റ്റ് എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്ററായിരുന്നു അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.