പെണ്ണുങ്ങൾക്ക് കല്യണമല്ല ഒരേ ഒരു ലക്ഷ്യം… നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്..!

214

ദിവസവും മാധ്യമങ്ങളിലും പത്രങ്ങളിലും കാണുന്ന പ്രധാന വാർത്തയാണ് സ്ത്രീധനത്തിനെതിരെയുള്ളത്. പല വാർത്തകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. സ്ത്രീകൾക്ക് അനുഭവിക്കുന്ന ദുരിന്തങ്ങളും പ്രേശ്നങ്ങളും ചൂണ്ടി കാണിച്ച് ഒരുപാട് പേർ പ്രതികരിച്ചു. നിരവധി പ്രേമുഖ താരങ്ങളാണ് ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നത്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് മലയാള സിനിമയുടെ താരരാജാവായ മോഹൻലാൽ പങ്കുവെച്ച വീഡിയോയാണ്. ലാലേട്ടന്റെ ഏറ്റവും പുതിയ സിനിമയായ ആറാട്ട് എന്ന സിനിമയിലെ ആറാട്ട് ഗോപന്റെ രംഗങ്ങളാണ് മോഹൻലാൽ പങ്കുവെച്ച വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോള്ളോവർസുള്ള ലാലേട്ടന് ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ മലയാളികടക്കം നിരവധി പേർ ഏറ്റെടുത്തത്.

സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത് സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ എന്നീ അടിക്കുറപ്പിലൂടെയാണ് മോഹൻലാൽ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. ലക്ഷകണക്കിന് കാണികളും ലൈക്‌സുമാണ് വീഡിയോയ്ക്ക് ഈയൊരു സമയത്തിനുള്ളിൽ ലഭിച്ചത്. ഇതിനുമുമ്പ് ഈ രംഗങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമയായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ബി ഉണ്ണികൃഷ്ണനാണ് സംവിധാനം. ചെയുന്നത്. മോഹൻലാലിന്റെ നായികയായി സിനിമയിൽ എത്തുന്നത് നടി ശ്രെദ്ധ ശ്രീനാഥ് ആണ്. ഉദയകൃഷ്ണനാണ് ആറാട്ടിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഒക്ടോബർ ആദ്യ വാരത്തോടെ തീയേറ്ററുകളിൽ എത്തുമെന്നാണ് അധികൃതകർ പറഞ്ഞിരിക്കുന്നത്.