സാരിയിൽ അതീവ സുന്ദരിയായി പ്രിയ നടി സംയുക്ത മേനോൻ..! തൻ്റെ ആരാധകർക്കായി ചിത്രങ്ങൾ പങ്കുവച്ച് താരം..

2036

2016ൽ മുതൽ മലയാള സിനിമ ലോകത്തിൽ സജീവമായ ഒരു നടിയാണ് സംയുക്ത മേനോൻ. ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ പോപ്പ്കോൺ എന്ന സിനിമയിലൂടെ സംയുക്ത പുതിമുഖ നടിയായി അരങേറി. തുടക്കം കുറിച്ചത് പോപ്പ്കോൺ എന്ന സിനിമയിലാണെങ്കിലും ടോവിനോ തോമസ് നായകനായി റിലീസ് ചെയ്ത തീവണ്ടി എന്ന ചലചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടുകയായിരുന്നു.

നായികയായിട്ടാണ് സംയുക്ത വേഷമിട്ടത്. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിനു നൂറു ശതമാനം താരം നീതി പുലർത്തുകയായിരുന്നു. തീവണ്ടിയിലൂടെ ഏറെ ജനശ്രെദ്ധ നേടിയ ശേഷം തമിഴ് മേഖലയിലും നടിയ്ക്ക് ഭാഗ്യം ലഭിച്ചിരുന്നു. കളരി എന്ന സിനിമയാണ് സംയുക്തയുടെ ആദ്യ തമിഴ് സിനിമ.

കൽക്കി, ഉയരെ, ആണും പെണ്ണും, ഒരു യെമണ്ടൻ പ്രേമകഥ തുടങ്ങിയ ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരു നടി എന്നതിലുപരി ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന ഒരാളാണ് സംയുക്ത. തന്റെ ഒരുപാട് ഫിറ്റ്നസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സംയുക്തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്.

എന്നാൽ ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ്. ഇൻസ്റാഗ്രാമിലൂടെയാണ് സംയുക്ത തന്റെ പുത്തൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സാരി ധരിച്ചാണ് സംയുക്ത ഇത്തവണ പ്രേത്യക്ഷപ്പെട്ടത്. നിരവധി കമൻ്റുകള് ചിത്രത്തിന് ഇതിനോടകം ലഭിച്ചു.