ഒരു വെറൈറ്റി ഡാൻസുമായി പ്രിയ താരം സാനിയ ഇയ്യപ്പൻ..! വീഡിയോ പങ്കുവച്ച് താരം..

9049

ക്വീൻ എന്ന ഒറ്റ മലയാള ചലചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ ലഭിച്ച നടിയാണ് സാനിയ ഇയപ്പൻ. ബാലതാരമായിട്ടാണ് നടി സിനിമയിലേക്ക് കടക്കുന്നത്. ക്വീൻ ശേഷം താൻ അഭിനയിച്ച സിനിമ ഹിറ്റാവുന്നത് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന സിനിമയാണ്.

മമ്മൂക്ക മഞ്ജു വാരിയർ ആദ്യമായി ഒന്നിച്ചെത്തിയ ദി പ്രീസ്റ്റ് എന്ന സിനിമയാണ് സാനിയ അവസാനമായി അഭിനയിച്ചത്. അഭിനയിച്ച ഒട്ടുമിക്ക സിനിമകളും മലയാളികൾ ഏറ്റെടുത്തിരുന്നു. മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിട്ടാണ് സാനിയ ആദ്യമായി സ്‌ക്രീനിൽ പ്രേത്യക്ഷപ്പെടുന്നത്.

ആ സീസണിലെ സെക്കന്റ്‌ റന്നർപ്പും സാനിയ കരസ്ഥമാക്കിയിരുന്നു. പിന്നീടായിരുന്നു മോഡൽ, സിനിമ എന്നീ മേഖലയിലേക്കുള്ള തന്റെ കുതിപ്പ്. ഒരുപാട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാള നടിയാണ് സാനിയ ഇയപ്പൻ. പത്ത് ലക്ഷത്തിലധികം ഫോളോവർസാണ് നടിയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ഉള്ളത്.

ഒരുപാട് പോസ്റ്റുകൾ പങ്കുവെക്കുന്ന സാനിയ ഇപ്പോൾ മറ്റൊരു വീഡിയോ പോസ്റ്റ്‌ ചെയ്ത് കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്നത്. ഷോർട്ട് വസ്ത്രത്തിൽ കടൽ തീരങ്ങളുടെ പശ്ചാത്തലത്തിൽ നൃത്തം ചെയ്യുകയാണ് സാനിയ. ജവാനി ജാൻ ഈ മാൻ എന്ന ഹിന്ദി ഗാനത്തിനോടപ്പമാണ് താരം ഡാൻസ് ചെയുന്നത്. നിരവധി ഫോള്ളോവർസുള്ള സാനിയയുടെ റീൽസിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലാവുന്നത്.