സാരിയിൽ സുന്ദരിയായി യുവ താരം നിഖില വിമൽ..!

447

ശാലോം ടീവിൽ പ്രദേശിപ്പിച്ചിരുന്ന സെന്റ് അൽഫോൻസാ എന്ന ഡോക്യുമെന്റ്റീയിലൂടെ അഭിനയം ആരംഭിച്ച നടിയാണ് നിഖില വിമൽ. ഡോക്യുമെന്റ്റിയിൽ ഉണ്ടായിരുന്ന തന്റെ കഥാപാത്രം മലയാളികൾ ഏറ്റെടുത്തിരുന്നു. എന്നാൽ 2009ൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് താരം ബിഗ്സ്ക്രീനിൽ എത്തുന്നത്. സലി എന്ന കഥാപാത്രമായിരുന്നു നിഖില ആദ്യമായി കൈകാര്യം ചെയ്തിരുന്നത്.

പിന്നീട് ലവ് 24*7, ഒരു യമണ്ടൻ പ്രേമകഥ, ഞാൻ പ്രകാശൻ, മേരാ നാം ഷാജി തുടങ്ങിയ സിനിമകളിൽ തിളങ്ങി. എന്നാൽ തന്റെ തുടക്ക കാലത്ത് ഏറെ ജനശ്രെദ്ധ നേടിയത് വിനീത് ശ്രീനിവാസന്റെ നായികയായി എത്തിയ അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിലൂടെയായിരുന്നു. മലയാളത്തിൽ മാത്രമല്ല ഈ ചുരുങ്ങിയ കാലയളവിൽ തെലുങ്ക് തമിഴ് എന്നീ എല്ലാ നടിമാർക്ക് ലഭിക്കാത്ത ഭാഗ്യമായിരുന്നു നിഖിലയ്ക്ക് ലഭിച്ചത്.

മറ്റ് പല യുവ നടിമാരെ പോലെയും നിഖിലയും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ദിവസവും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. എന്നാൽ ഇപ്പോൾ വൈറലാവുന്നത് കഴിഞ്ഞ ദിവസം പങ്കുവെച്ച വേറെയൊരു ചിത്രമാണ്. ചുവന്ന സാരീയിൽ വെള്ള ഡിസൈൻ അടങ്ങിയ സാരീ ധരിച്ച് തനി നാടൻ വേഷത്തിലാണ് താരം ക്യാമറയുടെ മുന്നിൽ എത്തിയത്.

ഏകദേശം ഒരു ലക്ഷത്തിന് മുകളിൽ ലൈക്സാണ് ഈ ദിവസത്തിനുള്ളിൽ നിഖിലയ്ക്ക് ലഭിച്ചത്. അവസാനമായി തിയേറ്ററിൽ ഇറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിൽ പ്രധാന വേഷം താരം കൈകാര്യം ചെയ്തിരുന്നു. മഞ്ജു വാരിയരുടെ അനുജത്തിയായിട്ടാണ് നിഖില സിനിമയിൽ അരങേറിയത്. മികച്ച പ്രകടനത്തിന് നിറഞ്ഞ കൈയടികൾ മലയാളികൾ നിന്നും ലഭിച്ചിരുന്നു.