ചുവപ്പിൽ ഗ്ലാമറസായി ദൃശ്യം നായിക അൻസിബ ഹസ്സൻ..! താരത്തിൻ്റെ വൈറൽ ഫോട്ടോഷൂട്ട് കാണാം..

1307

ഇന്നത്തെ ചിന്ത വിഷയം എന്ന സിനിമയിലൂടെ ചലച്ചിത്ര ജീവിതത്തിലേക്ക് തുടക്കം കുറിച്ച നടിയാണ് അൻസിബ ഹസ്സൻ. ചുരുക്കം ചില സിനിമകളിൽ മാത്രമേ നടി തിളങ്ങിട്ടൂല്ലെങ്കിലും അവതാരിക മേഖലയിലായിരുന്നു അൻസിബ ഏറെ സജീവം. ജിത്തു ജോസഫിന്റെ സംവിധാനത്തിലൂടെ 2013ൽ പുറത്തിറങ്ങിയ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി തകർത്ത് അഭിനയിച്ച ദൃശ്യം എന്ന സിനിമയിലൂടെയാണ് അൻസിബ ഏറെ ജനശ്രെദ്ധ നേടുന്നത്.

അഞ്ചു എന്ന മോഹൻലാലിന്റെ മകളുടെ കഥാപാത്രമായിരുന്നു അൻസിബ കൈകാര്യം ചെയ്തിരുന്നത്. സിനിമ വൻ വിജയമായിരുന്നു പിന്നീട് നേടിയത്. അതിനു ശേഷവും നടി മലയാളടക്കം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിലാണ് നടി ഏറ്റവും അവസാനമായി അഭിനയിച്ചത്. ദൃശ്യം ഒന്നാം ഭാഗത്തിനെക്കാളും മികച്ച അഭിനയ പ്രകടനമായിരുന്നു താരം രണ്ടാം ഭാഗത്തിൽ കാഴ്ചവെച്ചത്.

കൊച്ചു ടീവി, ഫ്ലവർസ് ടീവി അടക്കം നിരവധി ടെലിവിഷൻ ഷോകളിൽ അവതാരികയായി അൻസിബ പ്രേഷകരുടെ മുന്നിൽ എത്തിട്ടുണ്ട്. അവതാരിക എന്നതിനപ്പുറം മോഡൽ കൂടിയാണ് നടി. തന്റെ ഒരുപാട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റാഗ്രാമിലും അനേകം ഫോള്ളോവർസാണ് അൻസിബയ്ക്കുള്ളത്.

ഇപ്പോൾ യൂട്യൂബിൽ താരത്തിന്റെ ഫോട്ടോഷോഷൂട്ട് ഷൂട്ടിങ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. വ്യത്യസ്ത വേഷത്തിലും വ്യത്യസ്ത ഭാവത്തിലുമാണ് അൻസിബയെ വീഡിയോയിൽ കാണാൻ കഴിയുന്നത്. റെഡ്ബക്കറ്റ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞുവെങ്കിലും ഏകദേശം മൂന്നു ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞിരിക്കുകയാണ്.