യോഗ അഭ്യാസിച്ച് ശൃംഗാരവേലൻ നായിക വേദിക..! വീഡിയോ പങ്കുവച്ച് താരം..!

മോഡലിംഗ് രംഗത്ത് നിന്നും സിനിമ മേഖലയിലേക്ക് കടന്ന അഭിനയത്രിയാണ് വേദിക. തെന്നിന്ത്യയിൽ തന്നെ ഒരുപാട് സിനിമകളിൽ അഭിനയിച്ച് സിനിമ പ്രേമികളുടെ മനസ്സിൽ ഒരു ഇടം നേടിയ താരവും കൂടിയാണ് വേദിക. മലയാളടക്കം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ സിനിമകളിൽ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. മദ്രാസി എന്ന തമിഴ് സിനിമയാണ് വേദികയുടെ ആദ്യ ചലചിത്രം.

മികച്ച അഭിനയ പ്രകടനം തന്നെയായിരുന്നു വേദിക കാഴ്ചവെച്ചത്. പിന്നീട് എണ്ണിയാൽ തീരാത്ത സിനിമകളിൽ അഭിനയിക്കാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചു. എന്നാൽ മലയാളത്തിൽ ആദ്യമായി അരങേറിയത് ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ ശൃംഗാലവേലൻ എന്ന സിനിമയിലൂടെയാണ്. അതിനുശേഷവും താരം കസിൻസ്, വെൽക്കം ടു സെൻട്രൽ ജയിൽ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് വേദിക. ഒരു മോഡൽ കൂടിയായ താരം തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് തന്റെ ഓരോ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. താരത്തിന്റെ എല്ലാ പോസ്റ്റിനും ഏകദേശം ഒരു ലക്ഷത്തിനു മുകളിൽ ലൈക്‌സാണ് ഉള്ളത്.

കഴിഞ്ഞ ദിവസം വേദിക പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. സാധാരണ ഗ്ലാമർ വേഷത്തിൽ എത്തുന്ന വേദിക ഇത്തവണ യോഗ ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം റീൽസ് വഴി ഇതിനോടകം തന്നെ ഒരുപാട് പേരാണ് കണ്ടിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക് സിനിമകളാണ് ഇനി നടിയുടെ റിലീസ് ചെയ്യാനുള്ളത്.