കിടിലൻ ഡാൻസുമായി ബിഗിലിലെ തെൻഡ്രൽ..! വീഡിയോ പങ്കുവച്ച് താരം..

2580

അടുത്തിടെ സ്ത്രീകളുടെ ശാക്തികരണവും ഫുട്ബോളിന്റെയും കഥ പറയുന്ന ദളപതി നയനകനായി എത്തിയ സിനിമയാണ് ബിഗിൽ. ചലചിത്രത്തിൽ ഇരട്ട കഥാപാത്രങ്ങളായിട്ടാണ് വിജയ് എത്തുന്നത്. സിനിമയിൽ രായപ്പൻ എന്ന കഥാപാത്രം മലയാളികളുടെക്കം നിരവധി പേരുടെ മനസ്സിൽ ഇടം നേടിയിരുന്നു. നിരവധി പുതുമുഖ താരങ്ങളായിരുന്നു സംവിധായകൻ സിനിമയിൽ അഭിനയിപ്പിച്ചത്.

ഇതേ സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയ ഒരു നടിയാണ് അമൃത അയ്യർ. ടെൻഡ്രൽ എന്ന കഥാപാത്രമായിരുന്നു അമൃത കൈകാര്യം ചെയ്തിരുന്നത്. ഫോർവേഡ് കളിക്കാരിയായിട്ടാണ് ബിഗിൽ താരം പ്രേത്യക്ഷപ്പെട്ടത്. എന്നാൽ ഇതിനു മുമ്പും നടി വിജയ് നായകനായി എത്തിയ തെറി എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

കൂടാതെ രജനികാന്ത് തകർത്ത് അഭിനയിച്ച ലിങ്ക, വന്നക്കം ടാ മാപ്പിളെ തുടങ്ങിയ സിനിമയിൽ ചെറു വേഷത്തിൽ എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ തന്റെ ആരാധകരുമായി നടി നിരന്തരം സംവദിക്കാറുണ്ട്. താരം പങ്കുവെച്ച ഒരുപാട് ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് അമൃതയുടെ പുത്തൻ വീഡിയോയാണ്.

വിജയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ മാസ്റ്റർ ചലചിത്രത്തെ ജനങ്ങൾ ഇരുകൈകൾ നീട്ടി സ്വീകരിച്ച വാത്തി കമ്മിങ് എന്ന ഗാനത്തിന് നൃത്ത ചുവടുകളുമായിട്ടാണ് താരം ആരാധകരുടെ മുന്നിൽ എത്തിയത്. മികച്ച നൃത്ത പ്രകടനമാണ് നടി ഓരോ ചുവടിലും കാഴ്ചവെച്ചത്. തന്റെ ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്.