സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..! യൂട്യൂബിൽ വൈറലായ വീഡിയോ കാണാം..

149097

മലയാള സീരിയൽ രംഗത്ത് ഏറെ സജീവമായ ഒരു അഭിനയത്രിയാണ് ശാലു മേനോൻ. നിരവധി സീരിയലുകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. സീരിയൽ രംഗത്ത് ഏറ്റവും മികച്ച പ്രകടനമാണ് തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലും നടി കാഴ്ചവെക്കുന്നത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും ശാലു ഒട്ടും പുറകിലല്ല എന്ന് വേണമെങ്കിൽ പറയാം.

സമൂഹ മാധ്യമങ്ങളിൽ നല്ല സജീവമായ താരം തന്റെ നൃത്ത വീഡിയോസും അതിനസുന്ദരിയായ ചിത്രങ്ങൾ പങ്കുവെക്കാൻ മറക്കാറില്ല. എന്നാൽ ഇപ്പോൾ വൈറലാവുന്നത് നടിയുടെ ഏറ്റവും പുതിയ നൃത്ത വീഡിയോയാണ്. ശാലു മേനോൻ എന്ന യൂട്യൂബ് ചാനൽ വഴിയാണ് താരം നൃത്തം ചെയുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ പങ്കുവെച്ചിട്ട് ഒരു മാസം ആയിട്ടുള്ളെങ്കിലും ഈ സമയത്തിനുള്ളിൽ രണ്ട് ലക്ഷത്തിനു മുകളിൽ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. അതിഗംഭീരമായി അറിയാതെ അറിയാതെ എന്ന ഗാനത്തിന് നൃത്ത ചുവടുകളാണ് ശാലു കാഴ്ചവെക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയാണ് ലിറിക്‌സ് ഒരിക്കിരിക്കുന്നത്.

ജയചന്ദ്രൻ, കെ എസ്‌ ചിത്ര എന്നിവരാണ് ഗാനം പാടിയിരിക്കുന്നത്. വിഷ്ണു വെഞ്ഞാറമൂട് ക്യാമറ നന്നായി കൈകാര്യം ചെയുമ്പോൾ ക്യാമറ അസിസ്റ്റന്റ് ചെയ്തിരിക്കുന്നത് ശ്യാം ആണ്. എന്തായാലും ശാലുവിന്റെ അതിഗംഭീരമായ പ്രകടനത്തിന് നിരവധി പേരാണ് പ്രശംസകളും അഭിനന്ദനങ്ങളും അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.