സാരിയിൽ ക്യൂട്ട് ലുക്കിൽ റിമി ടോമി..! ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ച് താരം..

1582

മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. ഒരു ഗാനങ്ങളാണ് താരം ഇതുവരെ മലയാളികൾക്ക് വേണ്ടി താരം സമ്മാനിച്ചത്. ദിലീപ് കാവ്യാമാധവൻ എന്നിവർ തകർത്ത് അഭിനയിച്ച മീശമാധവൻ എന്ന സിനിമയിലെ “ചിങ്ങാമാസം വന്നു ചേർന്നാൽ” എന്ന ഗാനം പാടി കൊണ്ടാണ് സിനിമയിലേക്കുള്ള തന്റെ അരങേറ്റം. റിമിയുടെ ആദ്യ ഗാനം തന്നെ ഏറെ ഹിറ്റായപ്പോൾ നിരവധി അവസരങ്ങളായിരുന്നു പിന്നീട് താരത്തെ തേടിയെത്തിയത്.

ഗായിക എന്ന മേഖലയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടിയെങ്കിലും അവതാരിക, നടി എന്നീ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത അഞ്ചു സുന്ദരികൾ എന്ന സിനിമയിൽ ചെറിയ വേഷത്തിൽ റിമി അഭിനയത്തിനു തുടക്കം കുറിച്ചു. എന്നാൽ തന്റെ അടുത്ത സിനിമയായ തിങ്കൾ മുതൽ വെള്ളി വരെ എന്ന ചലചിത്രത്തിൽ നായികയായിട്ടായിരുന്നു താരം അഭിനയിച്ചത്.

സിനിമയിൽ ജയറായിരുന്നു നായകൻ. ഒരുപാട് ടെലിവിഷൻ ഷോകളിൽ അവതാരിക, വിധികർത്താവായും ഇരുന്നിട്ടുണ്ടെങ്കിലും പ്രേക്ഷകർ ഇരുകൈകൾ നീട്ടി സ്വീകരിച്ചത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്നായിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് റിമി. ഇടയ്ക്ക് ഗാനങ്ങൾ പങ്കുവെച്ച് കൊണ്ട് താരം എത്താറുണ്ട്.

എന്നാൽ ഇത്തവണ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ്. നന്നായി വണ്ണമുണ്ടായിരുന്ന ഒരാളാണ് റിമി. എന്നാൽ മെലിഞ്ഞ് അതിസുന്ദരിയായി പ്രേഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. സാരീയാണ് റിമിയുടെ വേഷം. നല്ല കമെന്റ്സ് പങ്കുവെച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.