മഞ്ഞയിൽ തിളങ്ങി കള നായിക ദിവ്യ പിള്ള..! ചിത്രങ്ങൾ പങ്കുവച്ച് താരം..

282

സിനിമയിൽ ഏറെ പ്രേക്ഷക പിന്തുണയുള്ള നടിയാണ് ദിവ്യ പിള്ള. ദിവ്യ പിള്ള എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് ഓടി വരുന്ന സിനിമയാണ് കള. താൻ അഭിനയച്ചതിൽ ഏറ്റവും മികച്ചത് എന്ന് വേണമെങ്കിൽ പറയാം. ടോവിനോയുടെ നായികയായിട്ടാണ് താരം മികച്ച പ്രകടനം കാഴ്ചവെച്ചത്. ഓരോ രംഗത്തിലും നൂറു ശതമാനം നീതി പുലർത്തിട്ടുണ്ടെന്ന് സിനിമ കണ്ടാൽ ഏതൊരു പ്രേഷകനും മനസ്സിലാവാം.

2015ൽ പുറത്തിറങ്ങിയ അയൽ നജല്ല എന്ന ചലചിത്രത്തിലൂടെയാണ് നടി ആദ്യമായി ഒരു വേഷം ലഭിക്കുന്നത്. പിന്നീട് ലഭിച്ചത് പൃഥ്വിരാജ് നായകനാകുന്ന ഊഴം എന്ന സിനിമയായിരുന്നു. പൃഥ്വിരാജിന്റെ നായികയായി മിന്നുന്ന പ്രകടനമായിരുന്നു ദിവ്യ പിള്ള കാഴ്ചവെച്ചിരുന്നത്. ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമയായിരുന്നു കള.

ഓരോ സിനിമയിലും തന്റെ അഭിനയ പ്രകടനം കൂട്ടുവാൻ നടി ശ്രമിക്കുന്നുണ്ട്. അതിന്റെ പ്രധാന ഉദാഹരണമാണ് കള എന്ന സിനിമ. ബിഗ്സ്‌ക്രീനിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും നടി ഏറെ സജീവമാണ്. മിസ്റ്റർ ആൻഡ്‌ മിസ്സിസ് എന്ന ടെലിവിഷൻ ഷോയിൽ വിധികർത്താവായും താരം തിളങ്ങി കൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ നടി പങ്കുവെക്കാറുള്ള ഓരോ പോസ്റ്റുകളും പ്രേക്ഷകർ വളരെ ആരവത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.

കള എന്ന സിനിമയിലൂടെ മാത്രം നടിയ്ക്ക് അനവധി ഫോള്ളോവർസിനെയാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ ഏറെ ജനശ്രെദ്ധ നേടുന്നത് ദിവ്യ പിള്ളയുടെ ഏറ്റവും പുതിയ ചിത്രമായ മഞ്ഞ ലഹങ്കയിൽ എത്തിയതാണ്. മഞ്ഞ ലഹങ്കയിൽ അതിസുന്ദരിയായിട്ടുണ്ടെനാണ് ആരാധകരുടെ അഭിപ്രായം. ഇത്തവണയും തന്റെ പ്രിയ ആരാധകർ പുതിയ പോസ്റ്റ്‌ വൈറലാക്കിരിക്കുകയാണ്.