സോഷ്യൽ മീഡിയയിൽ വൈറലായി നടിമാരുടെ യോഗ ചിത്രങ്ങൾ..!

1397

യോഗ എന്നത് ഒരു മനുഷ്യന്റെ ശാരീരികവും മാനസികവുമായി ഒരുപാട് ഗുണങ്ങൾ ഉണ്ടാവുന്ന ഒരു വ്യായാമമാണ്. ഇന്നലെ യോഗ ദിനത്തോട് അനുബന്ധിച്ച് സമൂഹ അറിയപ്പെടുന്ന നിരവധി പേരാണ് യോഗ ചെയ്യുന്ന ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത്തരം ചിത്രങ്ങൾ ഒരുപാട് പേർക്കാണ് മാതൃകയായി മാറിയത്.

സിനിമയിലുള്ള താരങ്ങളും യോഗ ചെയുന്ന ചിത്രങ്ങൾ പങ്കുവെക്കുന്നത് ഒട്ടും പിന്നിലല്ല. മലയാളത്തിലും തമിഴ് സിനിമകളിലും തിളങ്ങി നിൽക്കുന്ന നടിയാണ് കീർത്തി സുരേഷ്‌. ബാലതാരമായിട്ടാണ് കീർത്തി മലയാള സിനിമയിലേക്ക് അങേറുന്നത്. ദിലീപിനെ നായകനാക്കി പുറത്തിറങ്ങിയ കുബേരൻ എന്ന സിനിമയിലൂടെയാണ് താരം ബാലതാരമായി ജനശ്രെദ്ധ നേടുന്നത്.

ആദ്യ സിനിമയിൽ ദിലീപിന്റെ വളർത്തു മകളായി തിളങ്ങിയ കീർത്തി പിന്നീട് ദിലീപിന്റെ നായികയായി റിംഗ് മാസ്റ്റർ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഒരു ഇടം നേടി. തമിഴ് സിനിമയിൽ തന്നെ ഒരുപാട് സൂപ്പർസ്റ്റാർ നടന്മാരുടെ കൂടെ നായികയായി അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടി യോഗാസനം ചെയുന്ന ചിത്രങ്ങളാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കീർത്തി സുരേഷ് കൂടാതെ ശ്രുതി മേനോൻ, നൈല ഉഷ, അനുശ്രീ, മാളവിക മേനോൻ e തുടങ്ങിയവരും വ്യായാമം ചെയുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ചിരുന്നു.