സാരിയിൽ സുന്ദരിയായി സ്വാസിക..! “ലൈഫ് ഈസ് ബ്യൂട്ടഫുൾ” ക്യപ്ഷനോടെ വീഡിയോ പങ്കുവച്ച് താരം..

433

സിനിമയിലും സീരിയൽ ടെലിവിഷൻ രംഗത്ത് നിസാരമായി പ്രകടനം കാഴ്ചവെക്കാൻ അറിയാവുന്ന നടിയാണ് സ്വാസിക വിജയ്. സിനിമയിൽ സ്വാസികയുടെ പേര് ഓർക്കുമ്പോൾ തന്നെ ഏതൊരു മലയാളിയുടെ മനസ്സിൽ ആദ്യം വരുന്നത് വിഷു ഉണ്ണികൃഷ്ണൻ തകർത്ത് അഭിനയിച്ച കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലെ തേപ്പുകാരിയുടെ കഥാപാത്രമാണ്.

സിനിമയിൽ മാത്രമല്ല മലയാള പരമ്പര മേഖലയിലും നടി സജീവമാണ്. നിരവധി പരമ്പരകളിൽ നടിയ്ക്ക് പ്രധാന കഥാപാത്രമായി അരങേറാൻ ഭാഗ്യം ലഭിച്ചിരുന്നു. ഇട്ടിമാണി മാഡ് ഇൻ ചൈന, സ്വർണകടുവ തുടങ്ങിയ സിനിമകളിൽ സുപ്രധാരണ വേഷങ്ങൾ സ്വാസിക കൈകാര്യം ചെയ്തിട്ടുണ്ട്.

ടെലിവിഷൻ ഷോ രംഗത്തും നടി നിറസാന്നിധ്യമാണ്. ഫ്ലവർസ് ടീവിയിൽ അവതരിപ്പിക്കുന്ന സ്റ്റാർ മാജിക്‌ എന്ന ഷോയിൽ താരം പ്രേത്യക്ഷപെട്ടിരുന്നു. താരത്തിന്റെ തമാശകൾ നിറഞ്ഞ ഓരോ രംഗങ്ങളും ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാറുള്ളത്. നിലവിൽ താരം അമൃത ടീവിയിലെ ഒരു ഷോയുടെ അവതാരികയായി നിറഞ്ഞു നിൽക്കുകയാണ്.

സോഷ്യൽ മീഡിയയിൽ മറ്റ് നടിമാരെ പോലെയും സ്വാസിക ഏറെ സജീവമാണ്. തന്റെ ഓരോ വിശേഷങ്ങൾ ദിവസവും നടി പങ്കുവെക്കാറുള്ളത്. സ്വാസികയുടെ അനേകം ഫോട്ടോഷൂട്ടുകളാണ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുന്നത്. ഇപ്പോൾ കടൽ തീരത്ത് നിന്നും പകർത്തിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. എന്നത്തെപോലെയും ഇത്തവണ സ്വാസിക സാരീയിലാണ് പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്.