മനോഹര നൃത്ത ചുവടുകളുമായി പ്രിയ നടി ശോഭന..! വീഡിയോ പങ്കുവച്ച് താരം..

3825

ഒരുകാലത്ത് മലയാള സിനിമ അടക്കി ഭരിച്ച് എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് നടി ശോഭന. ബാലചന്ദ്ര മേനോന്റെ സംവിധാനത്തിൽ ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് ചുവട് വെക്കുന്നത്. പിന്നീട് ഒരുപാട് നല്ല സിനിമകളാണ് താരം മലയാളികൾക്ക് വേണ്ടി സമ്മാനിച്ചത്. നൂറിലധികം സിനിമയിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്.

ഹിറ്റ്ലർ, സൂപ്പർമാൻ, കല്യാണ കച്ചേരി, കളിയൂഞ്ഞാൽ, ശ്രെദ്ധ, മണിചിത്രത്താഴ്, തിര, മാമ്പഴക്കാലം തുടങ്ങി നിരവധി പ്രേമുഖ അഭിനേതാക്കളോടപ്പം നായികയായി തിളങ്ങാൻ നടിയ്ക്ക് അവസരം ലഭിച്ചു. 2013ന് ശേഷം ഒരു നീണ്ട ഇടവേളയായിരുന്നു താരം അഭിനയ ജീവിതത്തിൽ നിന്നും എടുത്തത്. എന്നാൽ പിന്നീട് സുരേഷ് ഗോപി, ദുൽഖർ സൽമാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ വരനെ അവശ്യമുണ്ട് എന്ന സിനിമയിലൂടെ താരം ശക്തമായ ഒരു തിരിച്ചു വരവായിരുന്നു നടത്തിയത്.

പദ്മശ്രീ അടക്കം അനേകം പുരസ്‌കാരങ്ങൾ നടിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു നടി എന്ന നിലയിൽ മാത്രമല്ല നർത്തകിയായും താരം ഏറെ ജനശ്രെദ്ധ നേടിട്ടുണ്ട്. വർഷങ്ങൾ ഭരതനാട്യം അഭ്യസിച്ച ഒരാളാണ് ശോഭന. തന്റെ ലഭിച്ച വിദ്യ കഴിവുള്ള വിദ്യാർത്ഥികൾക്ക് പകർന്നു നൽകാനും താരം മറന്നിട്ടില്ല.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ മലയാളികൾ ഏറ്റെടുക്കുന്നത് ഇത്തരം ഒരു വീഡിയോയാണ്. തന്റെ വിദ്യാർത്ഥികൾക്ക് ഓരോ ചുവടും പഠിപ്പിച്ചു നൽകുന്ന നൃത്ത അദ്ധ്യാപികെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് താരം പങ്കുവെച്ച വീഡിയോ വൈറലാവുകയായിരുന്നു. ഏകദേശം ഒരു ലക്ഷത്തോളം ആളുകലാണ് താരത്തിന്റെ വീഡിയോ കണ്ടിരിക്കുന്നത്.