എന്ജോയ് എന്ജാമിക്ക് ചുവടുവച്ച് ഷംന കാസിം..!

12681

അമൃത ടീവിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം ആദ്യമായി ക്യാമറയുടെ മുമ്പാകെ പ്രേത്യക്ഷപ്പെടുന്നത്. കണ്ണൂർ സ്വദേശിയായ ഷംന മലയാളടക്കം തമിഴ് സിനിമകളിലും അഭിനയ മികച്ച തെളിയിച്ചിട്ടുണ്ട്. നല്ലയൊരു നർത്തകിയായത് കൊണ്ട് തന്നെ അനേകം ആരാധകരാണ് താരത്തിനുള്ളത്.

മഞ്ഞു പോലെയൊരു പെൺകുട്ടി എന്ന മലയാള സിനിമയിലൂടെയാണ് നടി ആദ്യമായി സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. പിന്നീട് എണ്ണിയാൽ തീരാത്ത സിനിമകളിലാണ് ഷംന അഭിനയിച്ചിരിക്കുന്നത്. മോഡൽ മേഖലയിലും താരം നല്ല സജീവമാണ്. തന്റെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൻ വൈറലായത്.

സ്റ്റേജ് ഷോകളിൽ താരം നിറസാന്നിധ്യമാണ്. അതുകൊണ്ട് തന്നെ തന്റെ ഒരുപാട് സ്റ്റേജ് ഷോകളിൽ ഡാൻസ് ചെയ്യുവാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ സ്റ്റേജ് ഷോയിൽ അതീവ പ്രകടനം കാഴ്ചവെക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുന്നത്. ഐ സി ജി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ വൈറലാവുന്നത്.

മമ്മൂക്കയുടെ തകർപ്പൻ സിനിമയായ മധുരരാജ, മാർക്കോണി മത്തായി എന്നീ മലയാള സിനിമകളിലാണ് നടി ഏറ്റവും അവസാനമായി അഭിനയിച്ചത്. എന്നാൽ തമിഴിൽ ലാലേട്ടനും തമിഴ് നടൻ സൂര്യയും ഒന്നുച്ചെത്തിയ കാപ്പാൻ എന്ന സിനിമയിലാണ് ഏറ്റവും അവസാനമായി അഭിനയിച്ചത്.