പ്രേക്ഷകരെ ഞെട്ടിച്ച് പൃഥ്വിരാജിൻ്റെ കോൾഡ് കേസ് ടീസർ..!

4902

ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് വേണ്ടി സമ്മാനിച്ച ഒരാളാണ് നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് സുകുമാരൻ. ഇപ്പോൾ നടൻ എന്ന നിലയിൽ മാത്രമല്ല നിർമാതാവായും സംവിധായകനായും പൃഥ്വിരാജ് കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയുടെ താരരാജാവായ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫർ.

മറ്റ് ഒരു പുതുസംവിധായകന്മാർക്ക് ലഭിക്കാത്ത ഭാഗ്യമായിരുന്നു പൃഥ്വിരാജിന് ലഭിച്ചത്. താൻ സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ ഹിറ്റാവുകയായിരുന്നു. ഒരുപാട് സിനിമകൾ പൃഥ്വി തന്നെ പണം മുടക്കി നിർമിച്ചിട്ടുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പൃഥ്വിയുടെ പുതിയ സിനിമയായ കോൾഡ് കേസ് എന്ന ചലചിത്രത്തിന്റെ ടീസറാണ്.

സത്യം, മെമ്മോറിസ്, മുംബൈ പോലീസിനു ശേഷം തകർപ്പൻ പോലീസ് വേഷത്തിലാണ് ഇത്തവണ കോൾഡ് കേസ് എന്ന സിനിമയിൽ പൃഥ്വിരാജ് പ്രേത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ടീസർ പുറത്തിറക്കിയത്. കോവിഡിന്റെ പ്രതിസന്ധി മൂലം തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കാൻ കഴിയാത്തത് കൊണ്ട് ഈ മാസം 30ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതാണ്.

ചിത്രത്തിന്റെ ട്രൈലെർ വരും ദിവസങ്ങളിൽ യൂട്യൂബിലും ആമസോൺ പ്രൈമിലും ഇറങ്ങുന്നതാണ്. പുതിയ സിനിമയിലെ പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ പ്രിയ, ലക്ഷ്മി, ബാലൻ, ആത്മീയ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി സിനിമയിൽ അരങേറുന്നുണ്ട്. പൃഥ്വിരാജിന്റെ ഇൻവെസ്റ്റിഗഷൻ സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് ആരാധകരും സിനിമ പ്രേമികളും.