ചുവപ്പ് സാരിയിൽ ക്യൂട്ടായി ഹണി റോസ്..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം..

332

കാണിക്കളുടെ മനം മയ്ക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുള്ള നടിയാണ് ഹണി റോസ്. തന്റെ അഭിനയ കാലയളവിൽ തന്നെ ഒരുപാട് സിനിമകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. മണിക്കുട്ടൻ കേന്ദ്ര കഥാപാത്രമായി പുറത്തിറക്കിയ ബോയ്ഫ്രണ്ട്‌ എന്ന ചലച്ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയിലേക്ക് കടക്കുന്നത്.

പുതുമുഖ നടിയായത് കൊണ്ട് മികച്ച അഭിനയ പ്രകടനമായിരുന്നു സിനിമയിൽ കാഴ്ചവെച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം തിളങ്ങിട്ടുണ്ട്. നടൻ ജീവ ഇരട്ട കഥാപാത്രമായി എത്തുന്ന സിങ്കം പുലി എന്ന സിനിമയിൽ നായികയായിട്ടായിരുന്നു നടി എത്തിയിരുന്നത്. മലയാളത്തിൽ തന്നെ റിംഗ് മാസ്റ്റർ, ചങ്ക്‌സ്, ബിഗ് ബ്രദർ, ഇട്ടിമാണി മാഡ് ഇൻ ചൈന, ട്രിവാൻഡറും ലോഡ്ജ് തുടങ്ങി അനേകം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ട്രിവാൻഡറും ലോഡ്ജ് എന്ന സിനിമയിലൂടെയാണ് നടി മലയാളികൾക്കിടയിൽ ഏറെ ജനശ്രെദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഹണി റോസ് തന്റെ ഗ്ലാമർ നിറഞ്ഞ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ വൈറലാവുന്നത് ഹണി റോസിന്റെ പുത്തൻ വീഡിയോ ചിത്രമാണ്.

ചുവപ്പും നീലയും നിറങ്ങൾ അടങ്ങിയ സാരീ ധരിച്ചാണ് ഇത്തവണ ഹണി റോസ് എത്തിയിരിക്കുന്നത്. അതീവസുന്ദരിയായിട്ടുണ്ട് തുടങ്ങി അനേകം കമെന്റ്സ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുകയാണ്. ഒരു പുത്തൻ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് താരം ചിത്രങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.