കിടിലൻ ഡാൻസുമായി യുവ താരം സാനിയ ഇയ്യപ്പൻ..!

3498

ഒരു കാലത്ത് മഴവിൽ മനോരമ എന്ന ചാനലിൽ ഹൈ റേറ്റിംഗ് ഉണ്ടായിരുന്ന ഒരു പരിപാടിയായിരുന്നു ഡിഫോർ ഡാൻസ്. ഇതേ പരിപാടിയിലൂടെ മലയാളികക്ക് പരിചിതമായ ഒരു നർത്തകിയാണ് സാനിയ ഇയപ്പൻ. ഇന്ന് സാനിയ മലയാള സിനിമകളിൽ അറിയപ്പെടുന്ന മുൻനിരയിലെ നടിമാരിൽ ഒരാളാണ്. അതിനപ്പുറം മലയാള സിനിമയുടെ ഭാവി വാഗ്ദാനവും കൂടിയാണ്.

ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ ആ സീസണിലെ സെക്കന്റ്‌ റന്നർപ്പ് താരം നേടിയിരുന്നു. പിന്നീടായിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ കുതിപ്പ്. ക്വീൻ എന്ന സിനിമയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ ആകർഷിക്കുന്നത്. ഈ സിനിമയിൽ പ്രധാന ഒരു കഥാപാത്രം അവതരിപ്പിച്ചു കൊണ്ടായിരുന്നു സാനിയ സിനിമ പ്രേമികളുടെ മുന്നിൽ എത്തിയത്.

ഒരുപക്ഷേ തന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിതിരിവ് തന്നെയായിരുന്നു ക്വീൻ എന്ന സിനിമ. പിന്നീട് പ്രിത്വിരാജ് സുകുമാരൻ ആദ്യ സംവിധായകനായി എത്തുന്ന മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട് പുറത്തിറക്കിയ ലൂസിഫർ എന്ന സിനിമയിലും സുപ്രധാരണ വേഷം ചെയ്യാൻ നടിയ്ക്ക് ഭാഗ്യം ലഭിച്ചു.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് താരം. ഇൻസ്റ്റാഗ്രാമിൽ തന്നെ സാനിയക്ക് പത്ത് ലക്ഷത്തിലേറെ ഫോള്ളോവർസാണ് ഉള്ളത്. അതുകൊണ്ട് തന്നെ സാനിയ എന്ത് പങ്കുവെച്ചാലും നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഡാൻസ് വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അതിഗംഭീരമായിട്ടാണ് സാനിയ ഓരോ ചുവടുകളും കാഴ്ചവെക്കുന്നത്. പ്രശംസകളുമായി ഒരുപാട് പേരാണ് എത്തുന്നത്.