സാരിയിൽ കിടിലൻ ഡാൻസുമായി മഞ്ജു സുനിച്ചൻ..! റീൽസിൽ വീഡിയോ പങ്കുവച്ച് താരം..

9092

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനസിലേക്ക് ആഴത്തിൽ ഇറങ്ങിയ ഒരാളായിരുന്നു മഞ്ജു സുന്നിച്ചൻ. പിന്നീട് ഇതേ ചാനലിൽ തന്നെ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരമ്പരയിലൂടെ താരം പ്രേത്യക്ഷപെട്ടിരുന്നു. ഒരുപക്ഷേ തന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിതിരിവ് തന്നെയായിരുന്നു മറിമായം എന്ന പരമ്പര.

ഒരുപാട് സിനിമകളിൽ ചെറിയ കഥാപാത്രങ്ങളായി താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ മഞ്ജു പിന്നെയും ജനശ്രെദ്ധ നേടുന്നത് ഒരുപാട് കാണികൾ ഉണ്ടായിരുന്ന റിയാലിറ്റി ഷോയായ ബിഗ്ബോസിലൂടെയായിരുന്നു. മികച്ച ഒരു മത്സരാർത്ഥി കൂടിയായിരുന്നു മഞ്ജു. ബിഗ്ബോസിലൂടെയായിരുന്നു നടിയ്ക്ക് ഒരുപാട് ആരാധകരെ ലഭ്യമാക്കാൻ സഹായിച്ചത്.

സമൂഹ മാധ്യമങ്ങളിൽ തന്റെ വീട്ടിലെ വിശേഷങ്ങളും പുത്തൻ വാർത്തയുമായി മഞ്ജു പ്രേഷകരുടെ മുന്നിൽ എത്താറുണ്ട്. ഇൻസ്റ്റാഗ്രാമിൽ തന്നെ ഒരു ലക്ഷത്തിനു മുകളിൽ ഫോള്ളോവർസാണ് തരത്തിനുള്ളത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് നടി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ്.

പാനി പാനി എന്ന ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലത്തിൽ മഞ്ജു നൃത്തം ചെയുന്ന ഏതാനും സെക്കന്റ്‌ മാത്രം നീളുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാം റീൽസിൽ തരംഗമാകുന്നത്. ഏകദേശം ഒരു ലക്ഷത്തിന് മുകളിൽ തന്നെ കാണികളെയാണ് മഞ്ജുവിന്റെ ഡാൻസ് വീഡിയോയ്ക്ക് ലഭിച്ചത്.