സാരിയിൽ സുന്ദരിയായി സ്വസിക..! ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് താരം..!

896

ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന മലയാള പരമ്പരയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സ്വാസിക. സീത എന്നാ കഥാപാത്രമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. താരം അഭിനയച്ചതിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സീത. മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ്സ്ക്രീനിലും നടിയ്ക്ക് അരങ്ങേറാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

സ്വാസിക സിനിമയിലേക്ക് കടക്കുന്നത് വൈഗൈ എന്ന തമിഴ് ചലചിത്രത്തിലൂടെയാണ്. കോളിവുഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നടിയ്ക്ക് പിന്നീട് മലയാള സിനിമയിൽ നിന്നും അവസരം എത്തുകയായിരുന്നു. ഫിഡിൽ എന്ന മലയാള സിനിമയിലൂടെയാണ് നടി ചെറു വേഷം ചെയ്ത് പ്രേഷകരുടെ മുന്നിൽ എത്തിയത്.

നീലി, ഒരു കുട്ടനാടൻ ബ്ലോഗ്, സൂത്രക്കാരൻ, ഇഷ്‌ക്, ശുഭരാത്രി, കട്ടപ്പനയിലെ ഹൃതിക്റോഷൻ, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മാഡ് ഇൻ ചൈന തുടങ്ങിയ സിനിമകളിൽ നടി ശ്രെദ്ധയമായ വേഷം ഇതിനോടകം തന്നെ ചെയ്തിരിക്കുകയാണ്. മലയാളികളുടെ പ്രിയങ്കരിയായ സ്വാസിക സോഷ്യൽ മീഡിയയിലും ഏറെ നിറസാന്നിധ്യമാണ്.

അവതാരിക, മോഡൽ, അഭിനയത്രി എന്നീ മേഖലയിൽ തിളങ്ങിയ നടി ഇൻസ്റ്റാഗ്രാമിൽ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് തന്റെ പ്രിയ ആരാധകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെടാറുണ്ട്. നടിയുടെ സാരീയിൽ അതീവ ഗ്ലാമർ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കാറുള്ളത്. എന്നാൽ ഇപ്പോൾ മറ്റൊരു ഫോട്ടോഷൂട്ടാണ് വൈറലായി കൊണ്ടിരിക്കുന്നത്.

മൂന്നാറിൽ നിന്നും അതിമനോഹരമായി ചിത്രങ്ങൾ പകർത്തിരിക്കുന്നത് ഫോട്ടോഗ്രാഫർ ക്രിസ്റ്റി ഷേർലിയാണ്. ഇത്തവണയും സ്വാസിക സാരീ ധരിച്ചാണ് പ്രേത്യക്ഷപെട്ടിരിക്കുന്നത്. മോഹൻലാൽ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങാനുള്ള പുതിയ സിനിമയാണ് ആറാട്ട്. ആറാട്ടിൽ സ്വാസിക മറ്റൊരു വേഷത്തിലാണ് എത്തുന്നത്.