സാരിയിൽ ക്യൂട്ട് ലുക്കിൽ മറീന മൈക്കിൾ കുരിശിങ്കൽ..! വീഡിയോ പങ്കുവച്ച് താരം..

1211

വിനീത് ശ്രീനിവാസൻ തകർത്ത് അഭിനയിച്ച എബി എന്ന സിനിമയിലൂടെ മലയാളി പ്രേഷകരുടെ മനസിലേക്ക് ആഴത്തിൽ ഇറങ്ങിയ അനുമോൾ സേവിയർ എന്ന കഥാപാത്രം കൈകാര്യം ചെയ്ത് മരീന മൈക്കൽ കുരിശിങ്കൽ. വായായി മൂടി പേശവും എന്ന തമിഴ് ചലചിത്രത്തിലൂടെയാണ് മരീന തന്റെ സിനിമ ജീവിതത്തിലേക്ക് കടക്കുന്നത്.

മലയാളത്തിൽ ആദ്യമായി താരം അഭിനയിച്ചത് സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന സിനിമയാണ്. മുംബൈ ടാക്സി, അമർ അക്ബർ അന്തോണി, ഹാപ്പി വെഡിങ്സ്, ചങ്ക്‌സ് തുടങ്ങിയ സിനിമകളിൽ ശ്രെദ്ധയമായ കഥാപാത്രങ്ങൾ താരം വേഷമിട്ടിരുന്നു. തന്റെ ചുരുണ്ട മുടിയാണ് മറ്റ് നടിമാരിൽ നിന്നും മരീന വേറിട്ടു നിൽക്കുന്നത്.

സിനിമകളിൽ മാത്രമല്ല നിരവധി വൈറലായ ഫോട്ടോഷൂട്ടുകളിലും താരം പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മോഡൽ മേഖലയിലും താരം ഏറെ സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് മരീന. എല്ലാ ദിവസവും തന്റെ ഓരോ പോസ്റ്റുകളുമായി ആരാധകരുടെ മുന്നിൽ താരം എത്താൻ മറക്കാറില്ല.

എന്നാൽ ഇപ്പോൾ മരീനയുടെ ഏറ്റവും പുതിയ ചിത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത സാരീയിൽ അതിസുന്ദരിയായിരിക്കുകയാണ് മരീന മൈക്കൽ കുരിശിങ്കൽ. ചുരുങ്ങിയ സമയം കൊണ്ട് മരീനയുടെ പുതിയ ചിത്രത്തിന് ഒരുപാട് ലൈക്‌സും രസകരമായ കമെന്റ്സും ലഭിച്ചിരിക്കുകയാണ്. നടിയുടെ പുതിയ സിനിമയ്ക്ക് വേണ്ടി മലയാളികൾ ഏറെ കാത്തിരിപ്പിലാണ്.