ക്യൂട്ട് ലുക്കിൽ പ്രിയ താരം ഗായത്രി സുരേഷ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

228

ചാക്കോച്ചൻ തകർത്ത് അഭിനയിച്ച ജമ്‌നാപ്യാരി എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി ആർ സുരേഷ് സിനിമയിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് നടി അരങേറിയത്. തന്റെ ആദ്യ സിനിമയിൽ തന്നെ നായികയായി തിളങ്ങാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്.

മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് സിനിമകളിലും തനിക്ക് അവസരം ലഭിച്ചിരുന്നു. ഹീറോ ഹീറോയിൻ എന്ന തെലുങ്ക് സിനിമയിൽ താരം ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റിയിരുന്നു. ജമ്‌നാപ്യാരിയ്ക്ക് ശേഷം ഒരു മെക്സിക്കൻ അപാരത, ഒരേമുഖം, സഖാവ്, കല വിപ്ലവം പ്രണയം തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചിരുന്നു.

അഭിനയത്തേക്കാളും താരത്തിന് നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്നത് മോഡൽ തന്നെയാണ്. 2014ൽ കേരള മിസ് ഫെമിനയിലെ ജേതാവു കൂടിയായിരുന്നു ഗായത്രി. ഒരുപാട് ഫോട്ടോഷൂട്ടുകൾ ഇതിനോടകം തന്നെ താരം ചെയ്തിട്ടുണ്ട്. നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഗായത്രി പങ്കുവെച്ചിരിക്കുന്നത് അതിമനോഹരമായ ഒരു ചിത്രമാണ്. ചിത്രത്തിൽ തിളങ്ങി നിൽക്കുന്ന ഗായത്രിയെയാണ് കാണാൻ സാധിക്കുന്നത്. അജീഷ് പ്രേം എന്ന ഫോട്ടോഗ്രാഫറാണ് ഗായത്രിയുടെ ചിത്രങ്ങൾ പകർത്തിരിക്കുന്നത്. നിരവധി പ്രേമുഖ താരങ്ങളാണ് കമെന്റ്സുമായി നടിയുടെ പോസ്റ്റിന്റെ ചുവടെ എത്തിയിരിക്കുന്നത്.