മെയ് കവർ സ്റ്റാർ ഗ്ലാമർ ഫോട്ടോഷൂട്ടുമായി ബോളിവുഡ് താരം ജൻവി കപൂർ..!!

4438

ഇന്ത്യൻ ബോളിവുഡ് സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ജാൻവി കപൂർ. ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം ഇതിനോടകം തന്നെ അഭിനയിച്ചിരിക്കുന്നത്. തമിഴ് തെലുങ്ക് കന്നഡ സിനിമയിലെ അഭിനയത്തിന് പകരം വെക്കാൻ സാധിക്കാത്ത ഒരാളായ നടി ശ്രീദേവിയുടെയും ഇന്ത്യൻ സിനിമ നിർമതാവുമായ ബോനി കപൂറിന്റെയും മകളാണ് ജാൻവി കപൂർ.

2018ൽ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ സിനിമയായ ദദക് എന്ന സിനിമയിലൂടെയാണ് ജാൻവി സിനിമ പ്രേഷകരുടെ മുന്നിൽ എത്തുന്നത്. തന്റെ ആദ്യ സിനിമയിൽ തന്നെ വളരെ മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച നടി നേടിഫ്ലൈക്സിൽ റിലീസ് ചെയ്ത ദി ഖോസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിലും ശ്രെദ്ധയമായ വേഷം ചെയ്തിരുന്നു.

ഒരുപാട് ആരാധകരാണ് ജാൻവിയ്ക്ക് നിലവിൽ ഉള്ളത്‌. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ താരം നിറഞ്ഞു നിൽക്കാറുണ്ട്. ഒരു അഭിനയത്രി എന്നതിലുപരി മികച്ച മോഡൽ ആയത് കൊണ്ട് നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ നിരന്തം തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ജാൻവി എത്താറുണ്ട്. എന്നാൽ ഇപ്പോൾ വൈറലാവുന്നത് ജാൻവിയുടെ മറ്റൊരു ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോയാണ്. യൂട്യൂബിലൂടെയാണ് വീഡിയോ ഇപ്പോൾ വൈറലാവുന്നത്. അതിഗ്ലാമറായ വേഷം ധരിച്ചാണ് നടി ക്യാമറയുടെ മുന്നിൽ നിൽക്കുന്നത്.

ദി ഹൗസ് ഓഫ് പിക്സിൽസാണ് ഫോട്ടോഗ്രാഫിയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. മേക്കപ്പ് ഒരുക്കിരിക്കുന്നത് റിവേര ലൈനാണ്. വെസ്റ്റിൻ മാലദ്വീപ്പിലെ കടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ അതിമനോഹരമായി പകർത്തിരിക്കുന്നത്. വീഡിയോ നിർമിച്ചിരിക്കുന്നത് ആദിത്യ മെഹരോത്രയാണ്.