കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടിയും നർത്തകിയുമായ ഷംന കാസിം..!!

232

സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ ഏറെ സജീവമായ നടിയാണ് ഷംന കാസിം. തന്റെ അഭിനയ ജീവിതത്തിൽ തുടക്കം കുറിക്കുന്നത് നൃത്തത്തിലൂടെയാണ്. അമൃത ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസിലെ ഒരു മത്സരാർത്ഥിയായിരുന്നു ഷംന കാസിം. പിന്നീടായിരുന്നു അഭിനയ ജീവത്തിലേക്ക് കടക്കുന്നത്.

മഞ്ഞു പോലെയൊരു പെൺകുട്ടി എന്ന മലയാള ചലചിത്രത്തിലൂടെയാണ് ബിഗ്‌സ്‌ക്രീനിൽ തന്റെ മുഖം കാണിക്കാൻ സാധിച്ചത്. മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച ഷംന കാസിം പിന്നീട് തമിഴ് തെലുങ്ക് അടക്കം നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് ഷംന.

തന്റെ ഒരുപാട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മോഡൽ മേഖലയിൽ സജീവമായത് കൊണ്ട് നിരന്തരം താരം തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്. ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് നടിയുടെ മറ്റൊരു ഫോട്ടോഷൂട്ടാണ്.

ഫോട്ടോഷൂട്ടിൽ അതിസുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. വി ക്യാപ്ർ ഫോട്ടോഗ്രാഫിയാണ് ഫോട്ടോഷൂട്ടിന്റെ പിന്നിൽ പ്രധാനമായി പ്രവർത്തിച്ചിരിക്കുന്നത്. ശ്രി മഹാലക്ഷ്മി എന്ന സിനിമയിലൂടെയാണ് ഷംന തെലുങ്കിൽ അരങേറുന്നത്. മലയാളത്തിൽ അവസാനമായി അഭിനയിച്ചത് വൃതം എന്ന സിനിമയാണ്. മലയാളടകം തമിഴ് തെലുങ്ക് തുടങ്ങി നിരവധി സിനിമകളാണ് ഷംന കാസിയുടെ സിനിമ പ്രേമികളുടെ മുന്നിൽ എത്താനുള്ളത്.