മഴയിൽ ക്യൂട്ട് ലുക്കിൽ സനുഷ സന്തോഷ്..!! ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ച് താരം..!!

4035

മമ്മൂക്ക നായകനായി എത്തിയ ദാദ സാഹിബ്‌ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ ബാലതാരമായി അരങേറിയ നടിയാണ് സനുഷ സന്തോഷ്‌. ബാലതാരമായി ആദ്യം അഭിനയ ജീവിതം തുടക്കം കുറിക്കുന്നത് നളൈ നമതെ എന്നാ തമിഴ് സിനിമയിലൂടെയാണ്. ബാലതാരമായി എത്തി നിരവധി പുരസ്‌കാരങ്ങൾ താരം കരസ്ഥമാക്കിയിരുന്നു.

ദിലീപ് നായകനായി എത്തുന്ന മിസ്റ്റർ മരുമകൻ എന്ന സിനിമയിലൂടെയാണ് നടി ആദ്യമായി നായിക കഥാപാത്രം കൈകാര്യം ചെയ്യുന്നത്. തന്റെ നായിക കഥാപാത്രം വളരെ മികച്ചതായത് കൊണ്ട് പിന്നീട് നിരവധി അവസരങ്ങളായിരുന്നു സനുഷയെ തേടിയെത്തിയത്. സോഷ്യൽ മീഡിയയിൽ തന്റെ ആരാധകരുടെ മുന്നിൽ സനുഷ എത്താൻ മറക്കാറില്ല.

ഒരുപാട് ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് സനുഷ നിരന്തരം പ്രേത്യക്ഷപ്പെടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ അനേകം ആരാധകരാണ് തന്നെ ഫോള്ളോ ചെയ്യുന്നത്. ഇപ്പോൾ സനുഷ പങ്കുവെച്ച ഒരു വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഏറെ ജനശ്രെദ്ധ നേടുന്നത്. മഴ പെയ്യുന്നതിൽ നിന്നും തന്റെ വീഡിയോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്.

ചുരുങ്ങിയ സമയം കൊണ്ട് ആയിരകണക്കിന് ആളുകളിലേക്കാണ് വീഡിയോ എത്തിയത്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് സിനിമയിലും താരം ഏറെ സജീവമാണ്. ഒരുപാട് സിനിമകളിൽ നടി ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. നിരവധി സിനിമകളാണ് ഇനി പുറത്തിറങ്ങാൻ ഉള്ളത്. തന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് ആരാധകർ.