ഇൻസ്റ്റാഗ്രാം റീൽസിൽ കിടിലൻ ഡാൻസുമായി ജൂവൽ മേരി..! വീഡിയോ കാണാം..

3002

വളരെയേറെ പ്രസിദ്ധിയാർജിച്ചതും വൻ പ്രേക്ഷകരും ഉള്ള ഷോ ആയിരുന്നു മഴവിൽ മനോരമയിലെ ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ.ആ ഹിറ്റ് റിയാലിറ്റി ഷോയിലെ മികച്ച അവതാരകയായി തിളങ്ങിയ താരമായിരുന്നു ജുവൽ മേരി.അന്നത്തെ കാലത്തു തന്നെ അവതാരകരിൽ മികച്ചു നിന്ന ഗോവിന്ദ് പത്മസൂര്യയുമായി മികച്ച കെമിസ്ട്രി വർക്ഔട്ട് ചെയ്യാനും താരത്തിന് സാധിച്ചു

ചാനൽ രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന താരം മമ്മൂട്ടിയുടെ ക്ലാസ് ഹിറ്റ് ചിത്രമായ പത്തേമാരിയിൽ മമ്മൂട്ടിയുടെ ഭാര്യാ വേഷം അണിഞ്ഞു മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു.ജെൻസൺ സക്കറിയ എന്ന വ്യക്തിയുമായി 2015ൽ താരത്തിന്റെ വിവാഹവും നടന്നിരുന്നു.മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ ഉട്ടോപ്പ്യയിലെ രാജാവ് എന്ന സിനിമയിലും താരം മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിരുന്നു

കുറച്ചു കാലങ്ങൾ കൊണ്ടു തന്നെ മുൻ നിര നായകന്മാരുമായി അഭിനയിക്കുവാനുള്ള ഭാഗ്യവും താരത്തിന് ലഭിക്കുകയുണ്ടായി.മലയാളത്തിന്റെ മഹാ നടനായ മോഹൻലാൽ രഞ്ജിത്ത് കൂട്ട് കെട്ടിൽ വന്ന ഡ്രാമ ,ആസിഫ് അലിയോടൊപ്പം തൃശ്ശിവ പേരൂർ ക്ലിപ്തം,യുവ നായകന്മാർ അണി നിരന്ന ഒരേ മുഖം എന്നീ സിനിമകൾ തുടങ്ങി മേക്കോവറിൽ ജയസൂര്യ ഞെട്ടിച്ച ഞാൻ മേരിക്കുട്ടി എന്ന സിനിമയിലും താരം വിത്യസ്ത അഭിനയ ശൈലി കൊണ്ടു പ്രേക്ഷകരെ അത്ഭുത പെടുത്തിയിരുന്നു

മിനി സ്ക്രീനിലും മലയാള സിനിമയിലും ഒതുങ്ങി നിൽക്കാതെ തമിഴിലും തിളങ്ങിയ നടി അണ്ണാ ദുരൈ,മാമനിതൻ എന്നീ വിജയ് സേതുപതി ചിത്രത്തിലും താരം അഭിനയിക്കുകയുണ്ടായി

സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആയ താരത്തിന്റെ പുതിയ റീൽസ് വീഡിയോ നിരവധി പേരാണ് കണ്ടു കൊണ്ടിരിക്കുന്നത്